‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ പെയ്​തിറങ്ങിയ രാത്രി

മലയാളത്തി​െൻറ പ്രിയഗായിക കെ.എസ്​ ചിത്രക്ക്​ അഹ്​ലൻ കേരള ബാലസംഘം പൂക്കൾ നൽകി സ്വീകരിക്കുന്നു
റിയാദ്​: പ്രവാസികളുടെ പാട്ട്​ സ്വപ്​നങ്ങൾക്ക്​ നിറംപകർന്ന്​ കെ.എസ്​. ചിത്ര പെയ്​തിറങ്ങിയ രാത്രിയായിരുന്നു വെള്ളിയാഴ്​ച. അഹ്​ലൻ കേരളയുടെ സമാപന ദിവസം അവർ അക്ഷരാർഥത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ കൈയിലെടുത്തു. തിരക്കിനിടയിലും അഹ്​ലൻ കേരളയിൽ വരാനിടയായതിനെപ്പറ്റി ചിത്ര മനസ്സ്​ തുറന്നു.
സൗദി​യി​ൽ വ​ര​ണ​മെ​ന്നും പ്രി​യ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ മു​ന്നി​ൽ പാ​ട​ണ​മെ​ന്നും ഏ​റെ​ക്കാ​ല​മാ​യി കൊ​തി​ച്ച​താ​ണെ​ന്ന്​ അവർ പറഞ്ഞു. സൗ​ദി അ​റേ​ബ്യ എ​ന്ന്​ കേ​ട്ടി​േ​ട്ട​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ന്നു​കാ​ണു​ക എ​ന്ന​ത്​ എ​​െൻറ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഇ​ങ്ങോ​ട്ടു വ​രു​േ​മ്പാ​ൾ എ​നി​ക്ക്​ ചി​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടെ വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ അ​തെ​ല്ലാം വെ​റു​തെ​യാ​യി​രു​ന്നു എ​ന്ന്​ മ​ന​സ്സി​ലാ​യി. 
സൗ​ദി അ​റേ​ബ്യ ഒ​ഴി​കെ എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും പ​ല​ത​വ​ണ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ വ​രാ​ൻ ക​ഴി​യാ​ത്ത​ത്​ ഒ​രു വി​ഷ​മ​മാ​യി മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ഹ്ലാ​ദം തോ​ന്നു​ന്നു. ഇ​തു​വ​രെ എ​ത്ര രാ​ജ്യ​ങ്ങ​ളി​ൽ പോ​യി എ​ന്ന്​ ക​ണ​ക്കൊ​ന്നും അ​റി​യി​ല്ല. മ​ക​ളു​ടെ മ​ര​ണ​ത്തി​നു​ ശേ​ഷ​മാ​ണ്​ ഞാ​ൻ യാ​ത്ര കൂ​ടു​ത​ൽ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. 
കാ​ര​ണം വീ​ട്ടി​ലി​രി​ക്കാ​ൻ ഒ​രു വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്​ വ​രു​ന്ന​തു​ കൊ​ണ്ടാ​ണ്​ വി​ളി​ക്കു​ന്ന ​​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്, പ​റ്റു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ല്ലാം പോ​കാ​ൻ തു​ട​ങ്ങി​യ​ത്. 
അ​ങ്ങ​നെ​യാ​ണ്​ ഇ​പ്പോ​ൾ കു​റ​ച്ച്​ യാ​ത്ര കൂ​ടു​ത​ലാ​യി​േ​പ്പാ​യ​ത്. മു​മ്പ്​ ഇ​ങ്ങ​നെ യാ​ത്ര ചെ​യ്യു​മാ​യി​രു​ന്നി​ല്ല. ’ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​​െൻറ ‘ചി​​ത്ര​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ഇൗ ​പ്രോ​ഗ്രാം മൂ​ന്നാം ത​വ​ണ​യാ​ണ്.​ ഇ​പ്പോ​ൾ സൗ​ദി​യി​ൽ. ആ​ദ്യം ദോ​ഹ​യി​ലും ശേ​ഷം യു.​​എ.​ഇ​യി​ലും ചെ​യ്​​തു. നാ​ലു പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട എ​​െൻറ സം​ഗീ​ത വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ്​ ഇൗ ​​പ​രി​പാ​ടി. ഇ​ത്ര​യും വ​ർ​ഷം ഇ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​നാ​യ​ത്​ എ​ന്നെ ഇ​ഷ്​​ട​പ്പെ​ടു​ന്ന എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും കൊ​ണ്ടാ​ണ്. തു​ട​ർ​ന്നും അ​തു​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം, ചി​ത്ര തൊ​ഴു​കൈ​ക​ളോ​ടെ പ​റ​ഞ്ഞു​നി​ർ​ത്തി.  
ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ്​ ചി​ത്ര​യെ കാ​ണാ​നും കേ​ൾ​ക്കാ​നും ഇ​ര​മ്പി​യെ​ത്തി​യ​ത്. 
മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​ന​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​ൻ അ​ഫ്​​സ​ൽ, കെ.​എ​സ്. ചി​ത്ര​യു​ടെ വേ​ദി​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ ഭാ​വ​ഗാ​യ​ക​ൻ കെ.​കെ. നി​ഷാ​ദ്, മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള കേ​ര​ള സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം നേ​ടി​യ രാ​ജ​ല​ക്ഷ്​​മി, ഏ​റ്റ​വും മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര ജേ​താ​വ്​ മൃ​ദു​ല വാ​ര്യ​ർ എ​ന്നി​വ​ർ അ​നു​പ​മ​മാ​യ സം​ഗീ​ത വി​രു​ന്നൊ​രു​ക്കാ​ൻ വാ​ന​മ്പാ​ടി​യോ​ടൊ​പ്പം കൂ​ടി.
Loading...
COMMENTS