സൗദിയിൽ ഇഖാമ പുതുക്കാത്തവർക്ക് നാടണയാൻ അവസരം

16:48 PM
09/10/2019
റിയാദ്: തങ്ങളുടേതല്ലാത്ത കാരണത്താലടക്കം ഇഖാമ (താമസ രേഖ) പുതുക്കാൻ സാധിക്കാതെ അനധികൃത താമസക്കാരായി തുടരുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് തർഹീൽ വഴി രാജ്യം വിടാൻ അവസരം ലഭ്യമായതായി എംബസി വൃത്തങ്ങൾ അറിയിച്ചു. ഹൗസ് ഡ്രൈവർ, മറ്റ് ഗാർഹിക തൊഴിൽ, ലേബർ വിസകളിലുള്ളവർക്കാണ് അവസരം.  അടുത്ത ഞായറാഴ്ച മുതലാണ് തർഹീൽ വഴി നാടണയാൻ സൗകര്യം. എംബിസിയുമായോ, കോൺസുലേറ്റുമായോ ആണ് ഇതിന് ബന്ധപ്പെടേണ്ടത്. ഒരു ദിവസം നിശ്ചിത പേർക്ക് ഇൗ സൗകര്യമുപയോഗിച്ച് നാടണയൽ നടപടി പൂർത്തിയാക്കാം. 
Loading...
COMMENTS