കെ.പി.എസ്.ജെ വനിതാ വേദിക്ക്  പുതിയ ഭാരവാഹികൾ

16:39 PM
09/10/2019
കെ.പി.എസ്.ജെ വനിതാ വേദി
ജിദ്ദ:  കൊല്ലം ജില്ലക്കാരുടെ  ജിദ്ദ കൂട്ടായ്മയായ  കൊല്ലം പ്രവാസി സംഗമം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പുതിയ വനിതാ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു.  വനിതാ വേദി കൺവീനറായി ഷാനി ഷാനവാസ്,  ജോ. കൺവീനർമാരായി  സോഫിയ സുനിൽ , ബിൻസി സജു എന്നിവരെ  തെരഞ്ഞെടുത്തു. ലിനുറോബി, ഷെമി അബ്ദുൽ സലാം, സബീന ഷെഫീഖ്, വിനീത രാജ്  എന്നിവരാണ് മറ്റംഗങ്ങൾ. പ്രസിഡൻറ് ഷാനവാസ് കൊല്ലം  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് പാനൽ അവതരിപ്പിച്ചു.  
Loading...
COMMENTS