ഖശോഗി വധം : കിരീടാവകാശിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം സൗദി തള്ളി

10:24 AM
20/06/2019
ആ​ദി​ൽ ജു​ബൈ​ർ
ജി​ദ്ദ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ശോ​ഗി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന യു.​എ​ന്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് സൗ​ദി അ​റേ​ബ്യ ത​ള്ളി.
 ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കെ​തി​രെ മു​ന്‍ധാ​ര​ണ​യോ​ടെ ത​യാ​റാ​ക്കി​യ​താ​ണ് റി​പ്പോ​ര്‍െ​ട്ട​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ദി​ൽ ജു​ബൈ​ർ പ​റ​ഞ്ഞു. സൗ​ദി​യു​ടെ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​ക്കാ​ന്‍‌ വേ​ണ്ടി മാ​ത്ര​മാ​ണ് പു​തി​യ ആ​വ​ശ്യം. 
ഖ​ശോ​ഗി കേ​സി​ല്‍ പു​റ​മെ നി​ന്നു​ള്ള ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. സൗ​ദി അ​ന്വേ​ഷ​ണ​ത്തി​ല്‍ യു.​എ​ന്‍ സ്ഥി​രാം​ഗ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ള്‍പ്പെ​ടെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​​െൻറ റി​പ്പോ​ര്‍ട്ട്. 
എ​ന്നാ​ലി​ത് അ​വ്യ​ക്ത​ത​യും വൈ​രു​ധ്യ​വും നി​റ​ഞ്ഞ​താ​ണെ​ന്ന് ആ​ദി​ല്‍ അ​ല്‍ ജു​ബൈ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 
 യു.​എ​ന്നി​ലെ അ​ഞ്ച്​ സ്ഥി​രം അം​ഗ​ങ്ങ​ളു​ടെ എം​ബ​സി പ്ര​തി​നി​ധി​ക​ളും തു​ര്‍ക്കി​യും സൗ​ദി​യു​ടെ അ​ന്വേ​ഷ​ണ സ​മി​തി​യി​ലു​ണ്ട്. 
ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍‌ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ് -ആ​ദി​ൽ ജു​ബൈ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Loading...
COMMENTS