പ്രവാസിയുടെ മക​െൻറ മരണം: 10 വർഷത്തിനുശേഷം പ്രതിക്കായി സി.ബി.​െഎയുടെ ലുക്കൗട്ട്​ നോട്ടീസ്

ജ​സ്​​റ്റി​ൻ ജോ​ൺ
റി​യാ​ദ്: ഏ​ക​മ​ക​​​െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​വാ​സി​യാ​യ പി​താ​വി​​​െൻറ നി​യ​മ​പോ​രാ​ട്ടം ഫ​ലം​കാ​ണു​ന്നു. ഡ​ൽ​ഹി നോ​യി​ഡ​യി​ലെ അ​മി​റ്റി ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജ​സ്​​റ്റി​ൻ ജോ​ൺ എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ്​ റി​യാ​ദി​ലെ അ​ദൗ​ലി​യ യൂ​നി​വേ​ഴ്സ​ൽ ക​മ്പ​നി​യി​ൽ ലോ​ജി​സ്​​റ്റി​ക് മാ​നേ​ജ​രാ​യ ആ​ലു​വ സൗ​ത്ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി ജോ​ൺ സേ​വ്യ​റി​​​െൻറ നി​യ​മ​പോ​രാ​ട്ട​മാ​ണ് 10 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ജ​യ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്​​​. 

പ്ര​തി​യാ​യ കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി അ​താ​ണു റോ​യി​യു​ടെ മ​ക​ൻ സാ​യ​ൻ റോ​യി​ക്കെ​തി​രെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച സി.​ബി.​െ​എ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ദ്യ​വ​ർ​ഷ എ​യ്​​റോ​സ്​​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ജ​സ്​​റ്റി​നെ 2009 സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നാ​ണ് കാ​മ്പ​സി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ന്ന്​ 18 വ​യ​സ്സു​ണ്ടാ​യി​രു​ന്ന ​ജ​സ്​​റ്റി​ൻ നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു​​വെ​ന്നാ​യി​രു​ന്നു പോ​സ്​​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​. എ​ന്നാ​ൽ, നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ലെ ചാ​മ്പ്യ​നും ആ​റ​ടി ഉ​യ​ര​വു​മു​ള്ള മ​ക​ൻ വെ​റും അ​ഞ്ച​ടി മാ​ത്രം ആ​ഴ​മു​ള്ള നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു​വെ​ന്ന്​ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പി​താ​വ്​ ജോ​ൺ സേ​വ്യ​ർ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്​ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി.​ബി.​െ​എ പ്ര​ത്യേ​ക കോ​ട​തി, കേ​ര​ള ഹൈ​കോ​ട​തി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​പോ​രാ​ട്ടം തു​ട​ങ്ങു​ക​യും റീ​പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​ക്കു​ക​യും ചെ​യ്​​തു.

മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ഗി​ങ്ങി​​നി​ര​യാ​യാ​ണ്​​ മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന ജോ​ണി​​​െൻറ ആ​രോ​പ​ണം ശ​രി​വെ​ക്കു​ക​യാ​ണി​പ്പോ​ൾ സി.​ബി.​െ​എ​യും. അ​തി​​​െൻറ സൂ​ച​ന​യാ​ണ് പ്ര​തി​ക്കാ​യു​ള്ള​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്. നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം തെ​ളി​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ കേ​സ്​ അ​വ​സാ​നി​പ്പി​ച്ച സി.​ബി.​െ​എ​ക്കെ​തി​രെ 2014ൽ ​ജോ​ൺ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​നു​കൂ​ല വി​ധി നേ​ടി​യി​രു​ന്നു. അ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

​2017ൽ ​സി.​ബി.​െ​എ വീ​ണ്ടും ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി അ​തും​ ത​ള്ളി. അ​തോ​ടെ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​തോ​ടെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നി​ർ​ബ​ന്ധി​ത​രാ​യി. സാ​യ​ൻ റോ​യി​ക്കും കൂ​ട്ടു​പ്ര​തി​ക​ളെ​ന്ന്​ ക​രു​തു​ന്ന മ​ഹാ​രാ​ഷ്​​ട്ര ലാ​ത്തൂ​ർ സ്വ​ദേ​ശി ജ​തി​ൻ കു​ൽ​ക്ക​ർ​ണി, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​ർ സ്വ​ദേ​ശി​ ശ​ശാ​ങ്ക്​ ഹ​രി വ്യാ​സ്​ എ​ന്നി​വ​ർ​ക്കു​മെ​തി​രെ 2018ൽ ​ഇ​തേ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്​​തു. ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​തി​നും ഒാ​സ്​​ട്രി​യ​യി​ൽ താ​മ​സി​ക്കു​ന്ന ശ​ശാ​ങ്കും അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​റ​സ്​​റ്റ്​ സ്​​റ്റേ ചെ​യ്യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

കാ​ന​ഡ​യി​ൽ എ​ൻ​ജി​നീ​യ​റാ​യ സാ​യ​ൻ റോ​യി അ​തി​നും മു​തി​ർ​ന്നി​രു​ന്നി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി.​ബി.​െ​എ​യു​ടെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്. മൂ​ന്ന്​ പ​തി​റ്റാ​ണ്ടോ​ള​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​ണ്​ ജോ​ൺ. ഭാ​ര്യ റി​യാ​ദ്​ കി​ങ് സ​ഈ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ സ്​​റ്റാ​ഫ് ന​ഴ്സാ​ണ്. റി​യാ​ദി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ജ​സ്​​റ്റി​ൻ 10ാം ക്ലാ​സു​വ​രെ​ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ലാ​ണ്​ പ​ഠി​ച്ച​തും. ഏ​ക​മ​ക​ൻ​റ ഘാ​ത​ക​രെ പി​ടി​കൂ​ടാ​ൻ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും ചെ​ല​വ​ഴി​ച്ച്​ നി​യ​മ​പോ​രാ​ട്ടം തു​ട​രു​ന്ന ദ​മ്പ​തി​ക​ൾ അ​വ​​​െൻറ പേ​രി​ൽ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. www.justinjohn.com എ​ന്ന വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS