Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ലഹരിവിരുദ്ധ വിഭാഗത്തിലെ 515 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി

text_fields
bookmark_border
സൗദി ലഹരിവിരുദ്ധ വിഭാഗത്തിലെ 515 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി
cancel

റിയാദ്​: സൗദി അറേബ്യൻ ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ്​ ബിൻ നാസിഫ് ബിൻ അബ്​ദുൽ അസീസി​െൻറ പ്രത്യേക നിർദേശത്തെ തുടർന്ന്, രാജ്യത്തെ ലഹരിവിരുദ്ധ വിഭാഗത്തിലെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ) 515 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

വിവിധ ജോലിമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഈ ജീവനക്കാർക്ക് അവരുടെ നിലവിലെ തസ്തികയിൽനിന്ന് തൊട്ടടുത്ത ഉയർന്ന പദവികളിലേക്കാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഖർനിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്.

രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭരണകൂടവും ഭരണാധികാരികളും നൽകിപ്പോരുന്ന വലിയ പിന്തുണയ്ക്കും താൽപ്പര്യത്തിനും മേജർ ജനറൽ മുഹമ്മദ് അൽ ഖർനി നന്ദി രേഖപ്പെടുത്തി. സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും തുടർച്ചയായ പിന്തുണയും നൽകുന്നതിന് ആഭ്യന്തര മന്ത്രിയോടും അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചു.

സ്ഥാനക്കയറ്റം ലഭിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ഡയറക്ടർ ജനറൽ അഭിനന്ദിക്കുകയും ഭാവിയിലെ ഔദ്യോഗിക ചുമതലകളിൽ സർവവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ഈ പദവിയുയർത്തൽ ജീവനക്കാർക്ക് വലിയൊരു പ്രോത്സാഹനമാകുമെന്നും, മതത്തോടും ഭരണാധികാരിയോടും രാജ്യത്തോടുമുള്ള സേവനത്തിൽ കൂടുതൽ ഊർജസ്വലതയോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കാൻ ഇത് അവർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 515 officers in Saudi anti-narcotics department promoted
Next Story