കരിപ്പൂർ: വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധത്തിനെതിരെ കെ.എ.ഡി.എഫ്

07:59 AM
21/06/2018

ജിദ്ദ: കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി തുടർച്ചയായി നിഷേധിക്കുന്നതിനെതിരെ ജിദ്ദ കോഴിക്കോട് എയർപോർട്ട് ഡവലപ്പ്മ​​െൻറ് ഫോറം. റൺവെ റീ കാർപ്പറ്റിങ്ങി​​​െൻറ പേരിൽ താൽക്കാലികമായി നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കാത്തത് നിഗൂഢതകൾ വർധിപ്പിക്കുകയാണ്​. 
വിവിധ രാഷ്​ട്രീയ നേതൃത്വങ്ങളെയും വ്യവസായികളെയും മുതിർന്ന ഉദ്യാഗസ്ഥരെയും പ്രതിയാക്കി സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രചരണങ്ങൾ നടക്കുകയാണ്​. ഇതി​​​െൻറ സത്യാവസ്ഥ അറിയാനും വലിയ വിമാനങ്ങൾക്കുള്ള വിലക്കി​​​െൻറ യഥാർഥ പ്രശ്നമെന്ത് എന്ന് അന്വേഷിക്കാനും ഫോറം പ്രതിനിധികൾ അധികാരികളെ നേരിട്ടുകാണും. 
അടുത്ത മാസം അവസാനത്തോടെ വിമാനത്താവള പുരോഗതിക്കായി ഗൾഫ്​ നാടുകളിലും യു.എസിലും കാനഡയിലും നാട്ടിലും പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരും.
കഴിഞ്ഞ ദിവസം ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിവിധ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ഫോറം വികസിപ്പിച്ചു. 
യോഗത്തിൽ വി.പി മുഹമ്മദലി, പി.പി റഹിം,  ബഷീർ ചുള്ളിയൻ, റഹിം ഒതുക്കുങ്ങൽ, സമദ് കിണാശേരി, അബ്ബാസ് ചെമ്പൻ, ഹിഫ്സു റഹ്​മാൻ, ഗഫൂർ കോണ്ടോട്ടി, അബ്്ദുറഹ്്മാൻ കാവുങ്ങൽ, ഷിയാസ് ഇമ്പാല, സക്കീർ ഹുസൈൻ എടവണ്ണ എന്നിവർ സംസാരിച്ചു. ഫോറം കോഡിനേറ്റർമാരായ കബീർ കോണ്ടോട്ടി സ്വാഗതം  പറഞ്ഞ പരിപാടിയിൽ കെ.ടി.എ മുനീർ അധ്യക്ഷനായിരുന്നു. അഡ്വ. ശംസുദ്ദീൻ നന്ദി പറഞ്ഞു. 

Loading...
COMMENTS