മുത്വവഫ്​ ഭരണസമിതി ചെയർമാനുമായി ഇന്ത്യൻ സംഘം കൂടിക്കാഴ്​ച നടത്തി

09:23 AM
09/06/2018

മക്ക:  ഇന്ത്യൻ ഹജ്ജ്​  കാര്യ എക്​സിക്യൂട്ടീവ്​ മേധാവി മഖ്​സൂദ്​ അഹ്​മദ്​ ഖാൻ തെക്കനേഷ്യൻ രാജ്യ മുത്വവഫ്​ സ്​ഥാപന ഭരണ സമിതി ചെയർമാൻ ഡോ. റഹ്​ഫത്ത്​ ബിൻ ഇസ്​മാഇൗൽ ബദ്​റുമായി കൂടിക്കാഴ്​ച നടത്തി. ഇൗ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളും മുത്വവഫ്​ സ്​ഥാപനങ്ങൾ നൽകുന്ന സേവനങ്ങളും ചർച്ച ചെയ്​തു. തീർഥാടകർക്ക്​ കൂടുതൽ സൗകര്യമേകാൻ മിനയിലെ തമ്പുകളിൽ ഇരുനില കട്ടിലുകൾക്ക്​ ഹജ്ജ്​ മന്ത്രാലയം അനുമതി നൽകിയതും വിജയകരമായാൽ വരും വർഷങ്ങളിൽ കൂടുതൽ സ്​ഥാപനങ്ങളിൽ അത്​ നടപ്പാക്കുമെന്ന കാര്യവും മുത്വവഫ്​ സ്​ഥാപന മേധാവി അറിയിച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖും മുത്വവഫ്​ സ്​ഥാപന ഭരണ സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. 

Loading...
COMMENTS