Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right42 വ​ർ​ഷ​ത്തെ...

42 വ​ർ​ഷ​ത്തെ പ്ര​വാ​സം; ജോ​സ​ഫ് അ​റ​ക്ക​ലി​ന് ‘റി​യ’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
42 വ​ർ​ഷ​ത്തെ പ്ര​വാ​സം; ജോ​സ​ഫ് അ​റ​ക്ക​ലി​ന്   ‘റി​യ’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

റി​യാ​ദ്: നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ (റി​യ) അം​ഗ​വും ഈ ​വ​ർ​ഷ​ത്തെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ക​ൺ​വീ​ന​റു​മാ​യ ജോ​സ​ഫ് അ​റ​ക്ക​ലി​ന് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ അ​ൽ​ഹാ​ദ കോ​ൺ​ട്രാ​ക്ടി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹം, ‘റി​യ’​യു​ടെ പ​ഴ​യ​തും പു​തി​യ​തു​മാ​യ വി​വി​ധ സ​മി​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.​ചോ​ല റെ​സ്​​റ്റോ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​സ​ക്കി, മ​ഹേ​ഷ് മു​ര​ളീ​ധ​ര​ൻ, അ​രു​ൺ ന​ട​രാ​ജ​ൻ, ഡോ. ​പൊ​ന്മു​രു​ക​ൻ, പീ​റ്റ​ർ രാ​ജ്, വി​വേ​ക്, സ​ന്ദീ​പ്, മു​ത്തു​ക്ക​ണ്ണ​ൻ, സൂ​ര​ജ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ​കു​ട്ടി, അ​രു​ൺ കു​മാ​ര​ൻ, അ​ബ്​​ദു​ൽ​സ​ലാം, മ​ഹേ​ഷ്, ബി​നു ധ​ർ​മ്മ​രാ​ജ​ൻ, ഡെ​ന്നി ഇ​മ്മ​ട്ടി, മാ​ധ​വ​ൻ എ​ന്നി​വ​രും ഹ​ബീ​ബ്, കി​ഷോ​ർ, സി​നി​ൽ, ശ്രീ​ജി​ത്, കാ​ർ​ത്തി​കേ​യ​ൻ, ഹെ​ൻ​ട്രി, മു​രു​ക​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ബി​ജു ജോ​സ​ഫും സെ​ക്ര​ട്ട​റി ഇ​സ​ക്കി​യും ചേ​ർ​ന്ന് കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ഹാ​രം ക്ലീ​റ്റ​സ്, ബി​നു ധ​ർ​മ്മ​രാ​ജ​ൻ, ഡെ​ന്നി ഇ​മ്മ​ട്ടി എ​ന്നി​വ​രും സ​നാ​ഇ​യ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ജോ​സ​ഫ് അ​റ​ക്ക​ലി​ന് ന​ൽ​കി. ച​ട​ങ്ങി​ൽ ജോ​ൺ ക്ലീ​റ്റ​സ് സ്വാ​ഗ​ത​വും വി​വേ​ക് രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRiyadhsaudii
News Summary - 42 years of expatriate life; ‘REYA’ bids farewell to Joseph Arackal
Next Story