ജിദ്ദയിൽനിന്ന് 19 കെ.എം.സി.സി പ്രവർത്തകർ സ്ഥാനാർഥികൾ
text_fields1. കെ.പി. മുഹമ്മദ്കുട്ടി, 2. രായീൻകുട്ടി നീറാട്, 3. ജലീൽ ഒഴുകൂർ, 4. സി.കെ. അനീസ് ബാബു, 5. സി.പി. മുഹമ്മദ് അഷ്റഫ്, 6. ഇ. സലാം, 7. കുറുക്കന് മുഹമ്മദ്, 8. സി.പി. അബ്ദുല്‍ ഖാദര്‍, 9. കണ്ണാട്ടിൽ മജീദ്, 10. എ.പി. അബ്ദുൽ അസീസ്, 11. കെ.പി. മുഹമ്മദ്, 12. കളത്തിങ്ങല്‍ സാബിർ, 13. കെ.എം. ഉബൈദുല്ല, 14. കെ.കെ. അസീസ് വാവൂര്, 15. അബ്ബാസ് അലി, 16. സൈഫുദ്ദീന് പറമ്പന്‍, 17. ഇബ്രാഹീംകുട്ടി കുരിക്കൾ, 18. കുരുണിയൻ അബ്ദുൽ കരീം, 19. ചെറേക്കുന്നൻ ബാവ
ജിദ്ദ: ജിദ്ദയിൽനിന്ന് 19 കെ.എം.സി.സി പ്രവർത്തകരാണ് തദ്ദേശപ്പോരിൽ അങ്കത്തിനിറങ്ങിയിരിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടിയും സ്ഥാനാർഥികളുടെ കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയിലേക്ക് 13ാം ഡിവിഷനില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. നഗരസഭ ഭരണത്തിന് നേതൃത്വം നൽകാനായി ചെയര്മാന് സ്ഥാനംകൂടി മുന്നിൽ കണ്ടാണ് കെ.എം.സി.സിയുടെ സീനിയർ നേതാവായ ഇദ്ദേഹത്തെ മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറായത്.
ദീര്‍ഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി മുൻ സെക്രട്ടറിയും എഴുത്തുകാരനുമായ രായീൻകുട്ടി നീറാട് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ നൂഞ്ഞല്ലൂര്‍ ഡിവിഷനില്‍നിന്നും ജനവിധി തേടുന്നുണ്ട്. ജിദ്ദ കെ.എം.സി.സി വെൽഫെയര്‍ വിങ് ചെയര്മാൻ ജലീൽ ഒഴുകൂർ എന്ന കുഞ്ഞിപ്പ മൊറയൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍നിന്നും മത്സരരംഗത്തുണ്ട്. മൊറയൂര്‍ പഞ്ചായത്തിലെതന്നെ ആറാം വാർഡ് സ്ഥാനാർഥി സി.കെ. അനീസ് ബാബു, ജിദ്ദ മൊറയൂര്‍ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹിയാണ്. മഞ്ചേരി മുനിസിപ്പാലിറ്റി 22ാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി സി.പി. മുഹമ്മദ് അഷ്റഫ് എന്ന മാനു ജിദ്ദ നെല്ലിക്കുത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയാണ്.
ജിദ്ദ താനൂർ മണ്ഡലം ഭാരവാഹി ഇ. സലാം താനൂർ നഗരസഭ 32ാം ഡിവിഷനില്‍നിന്നും മത്സരരംഗത്തുണ്ട്. വേങ്ങര പഞ്ചായത്തിലെ മൂന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ ജിദ്ദ കെ.എം.സി.സി പ്രവർത്തകരാണ്. 16ാം വാര്‍ഡിലെ കുറുക്കന് മുഹമ്മദ്, 22ാം വാര്‍ഡിലെ സി.പി. അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിബാവ, 18ാം വാർഡിലെ കണ്ണാട്ടിൽ മജീദ് എന്നിവർ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പുകയൂർ ഡിവിഷനിലെ സ്ഥാനാർഥി എ.പി. അബ്ദുൽ അസീസ് ജിദ്ദ റിഹേലി ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. പുല്പറ്റ പഞ്ചായത്ത് എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ.പി. മുഹമ്മദ് ജിദ്ദ പുൽപറ്റ പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറാണ്. ജിദ്ദ തൃക്കലങ്ങോട് പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ കളത്തിങ്ങല്‍ സാബിരിയാണ് തൃക്കലങ്ങോട് 17ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി. വെട്ടത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാർഥി കെ.എം. ഉബൈദുല്ല ജിദ്ദ വെട്ടത്തൂര്‍ കെ.എം.സി.സി പ്രസിഡൻറാണ്.
ചീക്കോട് കെ.എം.സി.സി പ്രസിഡൻറ് കെ.കെ. അസീസ് വാവൂര് ചീക്കോട് പഞ്ചായത്തില്‍ മൂന്നാം വാർഡ് സ്ഥാനാർഥിയാണ്. മങ്കട ഗ്രാമപഞ്ചായത്ത് 13ാം വാർഡ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ബാസ് അലി ജിദ്ദ അല്‍സാമിര്‍ ഏരിയ കെ.എം.സി.സി സെക്രട്ടറിയാണ്. കുറുവ പഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർഥി സൈഫുദ്ദീന് പറമ്പന്‍ ജിദ്ദ കുറുവ കെ.എം.സി.സി സെക്രട്ടറിയാണ്. ജിദ്ദ ബാഗ്ദാദിയ്യ ഏരിയ കെ.എം.സി.സി സെക്രട്ടറി ഇബ്രാഹീംകുട്ടി കുരിക്കളാണ് എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി. ഒതുക്കുങ്ങൽ പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥി കുരുണിയൻ അബ്ദുൽ കരീം ഒതുക്കുങ്ങൽ കെ.എം.സി.സി മുൻ പ്രസിഡൻറായിരുന്നു.
പുഴക്കാട്ടിരി പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ചെറേക്കുന്നൻ ബാവ ജിദ്ദ പുഴക്കാട്ടിരി കെ.എം.സി.സി സെക്രട്ടറിയാണ്. ഇവരെക്കൂടാതെ നിരവധി കെ.എം.സി.സി പ്രവർത്തകരുടെ ഭാര്യമാരും ഇത്തവണ സ്ഥാനാർഥികളായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിെൻറ ഭാഗമായ കൺവെൻഷനുകൾ നടക്കുകയാണെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

