യുവകലാസാഹിതി പുരസ്കാരം ആനിരാജ ഏറ്റുവാങ്ങും
text_fieldsദോഹ: യുവകലാസാഹിതി ഖത്തർ 17ാം വാർഷികാഘോഷമായ ‘യുവകലാസന്ധ്യ 2022’വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഐ.സി.സി അശോക ഹാളിൽ നടക്കും. അന്തരിച്ച പ്രവാസി സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ പേരിൽ ഏർപ്പെടുത്തിയ സ്ത്രീശക്തി അവാർഡ് ആനി രാജക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചലച്ചിത്രതാരം സ്വാസിക മുഖ്യാതിഥിയാകും. സി.കെ. ചന്ദ്രപ്പൻ അവാർഡ് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സംഘത്തിന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സമ്മാനിക്കും.
യുവകലാസാഹിത്യവേദി പ്രസിഡന്റ് അജിത്ത് കുമാർ പിള്ള, സെക്രട്ടറി രാഗേഷ് കുമാർ, പ്രോഗ്രാം കൺവീനർ റെജി പുത്തൂരാൻ, കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാനവാസ് തറയിൽ, പ്രോഗ്രാം കൺവീനർ കെ.ഇ. ലാലു, വനിത കലാസാഹിതി സെക്രട്ടറി സിതാര രാജേഷ് എന്നിവർ ആനിരാജക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

