യൂത്ത് ഫ്രൻഡ്സ് വാർഷികവും പുരസ്കാര സമർപ്പണവും നാളെ
text_fieldsഎം.സി. സുബൈർ
ദോഹ: യൂത്ത് ഫ്രൻഡ്സ് നാദാപുരം പത്താം വാർഷികാഘോഷവും ആനാണ്ടി സ്മാരക പുരസ്കാര സമർപ്പണവും ‘മികവ്’ എന്ന പേരിൽ നാളെ വൈകീട്ട് ഏഴിന് സൽവ റോഡിലെ അത്ലൻ ഹാളിൽ നടക്കും. ജീവകാരുണ്യ പ്രവർത്തകനും മുൻ ഖത്തർ പ്രവാസിയുമായ ആനാണ്ടി മൊയ്ദു ഹാജിയുടെ പേരിൽ നാദാപുരം മേഖലയിൽ നിന്നുള്ള നിസ്വാർഥ സേവനത്തിനുള്ള പുരസ്കാരവും ചടങ്ങിൽവെച്ച് നൽകപ്പെടും.
പുരസ്കാരത്തിനർഹനായ നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കലാ സാംസ്കാരിക പ്രവർത്തകനുമായ എം.സി. സുബൈറിന് സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ സമ്മാനിക്കും. നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ഇടത്തിൽ നിസാർ മാസ്റ്റർ അതിഥിയാവും. കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്യും.

