Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജസ്ഥാനിലെ സൗരോർജ...

രാജസ്ഥാനിലെ സൗരോർജ വൈദ്യുതീകരണ പദ്ധതിക്ക്​ 'വൈസ്'​ പുരസ്​കാരം

text_fields
bookmark_border
രാജസ്ഥാനിലെ സൗരോർജ വൈദ്യുതീകരണ പദ്ധതിക്ക്​ വൈസ്​ പുരസ്​കാരം
cancel

ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള വൈസ്​ (വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ) ഉച്ചകോടിയുടെ ഭാഗമായുള്ള ഈ വർഷത്തെ വൈസ്​ വിദ്യാഭ്യാസ അവാർഡുകൾക്കായി ആറ് വിദ്യാഭ്യാസ പദ്ധതികളെ തിരഞ്ഞെടുത്തു.രാജസ്​ഥാനിലെ സോളാർ പദ്ധതിയടക്കമുള്ള ആറ്​ വിദ്യാഭ്യാസ പദ്ധതികളെയാണ്​ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ​


ബെയർഫൂട്ട് കോളജ് സോളാർ വൈദ്യുതീകരണ പദ്ധതിയിൽനിന്ന്

ബെയർഫൂട്ട് കോളജി​െൻറ ബെയർഫൂട്ട് കോളജ് സോളാർ ഇലക്ട്രിഫിക്കേഷൻ വിത്ത്​ എൻറിച്ച്ഡ് എജുക്കേഷൻ, തിങ്ക് ഈക്വൽ, ജസ്​റ്റിസ്​ ഡിഫ​േൻറഴ്സ്​ (ലീഗൽ എജുക്കേഷൻ, ട്രെയ്​നിങ്, പ്രാക്ടീസ്​), എജുക്കേഷൻ ഫോർ ഷെയറിങ്​ (ഇ4എസ്​), ഹ്യൂപൻ മോഡു ഫൗണ്ടേഷൻ (പാരൻറിങ്​ ദ ഫ്യൂച്ചർ - പി.ടി.എഫ്), ഡിഗ്​നിറ്റാസ്​ (സ്​റ്റാവിഷ ഇൻട്രക്​ഷനൽ ലീഡർഷിപ് ഇൻസ്​റ്റിറ്റ്യൂട്ട്) എന്നീ പദ്ധതികളാണ് ഈ വർഷത്തെ വൈസ്​ അവാർഡിന് തിരഞ്ഞടുക്കപ്പെട്ട പദ്ധതികൾ.

2019ൽ മുംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അർപൺ പ്രസ്​ഥാനത്തി​െൻറ പഴ്സനൽ സേഫ്റ്റി എജുക്കേഷൻ പദ്ധതി വൈസ്​ അവാർഡ് കരസ്​ഥമാക്കിയിരുന്നു.ആഗോള തലത്തിൽ വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്​തവും മൗലികവുമായ സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനക്കോ സ്​ഥാപനങ്ങൾക്കോ ആണ് വൈസ്​ എജുക്കേഷൻ പുരസ്​കാരം ലഭിക്കുക.20,000 അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. 2009 മുതലാണ് ഖത്തർ ഫൗണ്ടേഷന് കീഴിൽ വൈസ്​ ഉച്ചകോടിക്കും അവാർഡ് വിതരണത്തിനും തുടക്കം കുറിച്ചത്.ഇതുവരെയായി 150 രാജ്യങ്ങളിൽ നിന്ന്​ 4500ലധികം അപേക്ഷകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.72 പദ്ധതികൾ ഇതുവരെയായി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanAwardSolar Electrification Project
Next Story