Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപശ്ചിമേഷ്യൻ സാഹചര്യം:...

പശ്ചിമേഷ്യൻ സാഹചര്യം: ഖത്തർ അമീറും യു.എസ് പ്രസിഡന്റും ചർച്ച നടത്തി

text_fields
bookmark_border
പശ്ചിമേഷ്യൻ സാഹചര്യം: ഖത്തർ അമീറും യു.എസ് പ്രസിഡന്റും ചർച്ച നടത്തി
cancel

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ -സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പും ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും പ​ങ്കു​വെ​ച്ചു.

സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് രാ​ഷ്ട്രീ​യ -ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് അ​മീ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ച​ർ​ച്ച​ക​ൾ തു​ട​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​രു നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. സ​മു​ദ്ര​യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, അ​ന്താ​രാ​ഷ്ട്ര ജ​ല​പാ​ത​ക​ളെ സ്വ​ത​ന്ത്ര​മാ​ക്കു​ക, ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ​യും ഊ​ർ​ജ്ജ വി​പ​ണി​യു​ടെ​യും സു​ഗ​മ​മാ​യ ഒ​ഴു​ക്ക് നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west asiaus presidentQatar emirSituation
News Summary - West Asia situation: Qatar Emir and US President hold talks
Next Story