Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യസ്ഥ ചർച്ച; യു.എസ്-ഇറാൻ പ്രതിനിധികൾ ദോഹയിൽ

text_fields
bookmark_border
നേരിട്ടുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല
മധ്യസ്ഥ ചർച്ച; യു.എസ്-ഇറാൻ പ്രതിനിധികൾ ദോഹയിൽ
cancel

ദോഹ: യു.എസ്-ഇറാൻ ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ ദോഹയിലുണ്ടെങ്കിലും ഇറാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരു കക്ഷികളും മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകളുടെ പുരോഗതി വിലയിരുത്തും.

വിവിധ പ്രാദേശിക വിഷയങ്ങളിലെ മധ്യസ്ഥരുമായി കൂടിയാലോചിക്കുന്നതിനായാണ് യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും, ജറെഡ് കഷ്‌നറും ഖത്തർ സന്ദർശിക്കുന്നത്. ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ മധ്യസ്ഥ ചർച്ചകളുടെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് മാജിദ് അൽ അൻസാരി വ്യക്തമാക്കി. മരവിപ്പിച്ച 6 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ഫണ്ടുകൾ ഇതുവരെ തെഹ്റാന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിവെപ്പ് സംഘർഷം നിയന്ത്രണവിധേയമാക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ ഉപയോഗിച്ചതായും മാജിദ് അൽ അൻസാരി വെളിപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഖത്തർ സഹകരണം തുടരുകയാണ്. കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഒമാനുമായി ഏകോപനം നടത്തുന്നുണ്ടെന്നും, സ്വതന്ത്ര കപ്പൽഗതാഗതത്തിന് ഖത്തർ അതീവ പ്രാധാന്യം നൽകുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച, മ​ര​വി​പ്പി​ച്ച സ്വ​ത്തു​ക്ക​ൾ മോ​ചി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​ന​ക​ളാ​ണെന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഇ​സ്മാ​ഈ​ൽ ബ​ഖാ​ഈ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഖ​ത്ത​ർ മു​ഖേ​ന യു.​എ​സും ഇ​റാ​നും പ​ര​സ്പ​രം സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നാ​ണ് ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

ഈ ​മാ​സം ആ​ദ്യം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ട​ക്കാ​ല ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹു​ർ​മു​സി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ൽ, ഇ​റാ​ന്റെ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം, ഇ​റാ​നെ​തി​​രാ​യ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ൽ, ഇ​റാ​​ന്റെ ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ൾ വി​ട്ടു​ന​ൽ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ്രാ​ഥ​മി​ക ധാ​ര​ണ​യി​ലു​ള്ള​ത്. സ​മ​ഗ്ര ക​രാ​റി​ലെ​ത്താ​ൻ 60 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ആ​ക്ര​മ​ണ-​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US-Iran representatives in Doha
Next Story