ഐക്യദാർഢ്യമറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ആശങ്കയും ഖത്തറിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൽനിന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് ഫോൺ കാൾ സന്ദേശം ലഭിച്ചു.ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയുമാണ്. സ്ഥിരമായ വെടിനിർത്തൽ കൈവരിക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നിരപരാധികൾക്കുനേരെയുള്ള ആക്രമണമാണെന്നും മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഗുരുതരമായ ലംഘനവുമാണെന്നും അമീർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭാഷണത്തിനിടെ, യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതികരണങ്ങൾക്ക് കൃതജ്ഞത അറിയിച്ച അമീർ രാജ്യത്തോടും അവിടത്തെ ജനങ്ങളോടുമുള്ള ഐക്യദാർഢ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

