ഇറാൻ ആണവ ചർച്ച അമീറിനെ പ്രശംസിച്ച് ട്രംപ്
text_fieldsദോഹ: ഇറാനെതിരായ കടുത്ത നീക്കങ്ങൾ തടഞ്ഞതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ പങ്കിനെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്. നയതന്ത്ര മാർഗങ്ങളും ചർച്ചകളും ഉപയോഗപ്പെടുത്തി ഇറാനുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ആണവചർച്ചകൾ സജീവമാക്കാനും പ്രേരിപ്പിച്ചതിലെ ഖത്തറിന്റെ പങ്കിനെയാണ് സന്ദർശനത്തിനിടെ ട്രംപ് പ്രശംസിച്ചത്. ഖത്തർ അമീറിനെ ലഭിച്ചത് ഇറാന്റെ ഭാഗ്യമെന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഇറാൻ ആണവ ചർച്ച അമീറിനെ പ്രശംസിച്ച് ട്രംപ്‘‘ഇറാനെതിരെ ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു രൂക്ഷമായ പ്രതികരണം ആഗ്രഹിച്ചില്ല. അത്തരമൊരു ആക്രമണ സാധ്യതകളെ ഖത്തർ അമീർ എല്ലാതരത്തിലും പ്രതിരോധിച്ചു. ചർച്ചകളും നയതന്ത്ര പാതകളും ഉപയോഗപ്പെടുത്താനുള്ള വഴികളിലേക്ക് നയിച്ചത് അദ്ദേഹമാണ്’’ -അമീറിന്റെ സാന്നിധ്യത്തിൽ ട്രംപ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.