Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
text_fieldsbookmark_border
ദോഹ: കോർണിഷ് റോഡിൽനിന്ന് വരുന്നവർക്കും ജി റിങ് റോഡിലേക്ക് പോകുന്നവർക്കും ഷാർക്ക് ഇന്റർസെക്ഷനിൽ താൽക്കാലികമായി ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു.പതിവ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചിടുക.
വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെയും സെപ്റ്റംബർ 13, 14 തീയതികളിൽ പുലർച്ച രണ്ടു മുതൽ രാവിലെ എട്ടുവരെയും നാല് ദിവസമാണ് ഗതാഗത നിരോധനമുണ്ടാകുക. വാഹന യാത്രക്കാർ സമീപത്തെ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

