Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഇ​ന്നു​മു​ത​ൽ ട്ര​യ​ൽ ​

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഇ​ന്നു​മു​ത​ൽ ട്ര​യ​ൽ ​
cancel
camera_alt

ദോ​ഹ എ ​റി​ങ്​ റോ​ഡ്

ദോ​ഹ: ലോ​ക​ക​പ്പി​ലേ​ക്ക്​ ര​ണ്ടു​മാ​സ​ത്തി​ൽ കു​റ​ഞ്ഞ നാ​ളു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗ​താ​ഗ​ത പ​രി​ഷ്​​കാ​ര​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ലോ​ക​ക​പ്പ്​ വേ​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ജ​ന​ങ്ങ​ൾ ദോ​ഹ ന​ഗ​ര​ത്തി​ൽ സം​ഗ​മി​ക്കു​മ്പോ​ൾ റോ​ഡു​ക​ൾ എ​ങ്ങ​നെ തി​ര​ക്കി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​വും.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലു​മാ​യി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​നേ​ജ്മെ​ന്റ് സം​വി​ധാ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ രാ​ത്രി 10 മ​ണി​വ​രെ ചി​ല വാ​ഹ​ന​ങ്ങ​ള്‍ക്ക് സെ​ന്‍ട്ര​ല്‍ ദോ​ഹ​യി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. പൊ​തു​ഗ​താ​ഗ​താ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള ക​മ്പ​നി വാ​ഹ​ന​ങ്ങ​ള്‍ക്കും ക​റു​ത്ത ന​മ്പ​ര്‍ പ്ലേ​റ്റു​ള്ള വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍ക്കു​മാ​ണ് സെ​ന്‍ട്ര​ല്‍ ദോ​ഹ​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​ത്.

വ​ട​ക്ക് അ​ല്‍ ഖ​ഫ്ജി സ്ട്രീ​റ്റ്, തെ​ക്കു​നി​ന്നും പ​ടി​ഞ്ഞാ​റു​നി​ന്നും സി- ​റി​ങ് റോ​ഡ്, കി​ഴ​ക്ക് കോ​ര്‍ണി​ഷ് സ്ട്രീ​റ്റ് എ​ന്നി​വ​യാ​ണ് നി​യ​ന്ത്ര​ണ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു വാ​ഹ​നം മാ​ത്ര​മു​ള്ള​വ​ർ, മു​വാ​സ​ലാ​ത്ത്, ഖ​ത്ത​ർ റെ​യി​ൽ വാ​ഹ​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര സ​ർ​വി​സ്​ എ​ന്നി​വ​ക്ക്​ നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ വാ​ഹ​ന നി​യ​ന്ത്ര​ണം എ​ല്ലാ​ദി​വ​സ​വും ഉ​ണ്ടാ​കും. ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് പി​ഴ​യും ചു​മ​ത്തും. ലോ​ക​ക​പ്പ് കാ​ല​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ട്ര​യ​ല്‍ എ​ന്ന​നി​ല​ക്കാ​ണ് ഇ​പ്പോ​ഴു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ള്‍. ലു​സൈ​ൽ സൂ​പ്പ​ർ ക​പ്പ്​ ദി​ന​ത്തി​ൽ ഈ ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ എ- ​റി​ങ് റോ​ഡി​ല്‍ ബ​സു​ക​ള്‍ക്കാ​യി മാ​റ്റി​വെ​ച്ച ട്രാ​ക്കി​ല്‍ മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചാ​ല്‍ പി​ഴ ചു​മ​ത്തും. പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ള്‍ക്ക് മാ​ത്ര​മാ​യി മാ​റ്റി​വെ​ച്ച ട്രാ​ക്കി​ല്‍ മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചാ​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്.

ടാ​ക്സി, അം​ഗീ​കൃ​ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് മാ​ത്ര​മാ​ണ് ബ​സു​ക​ള്‍ക്കു​പു​റ​മെ ഈ ​ട്രാ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. ലോ​ക​ക​പ്പ് സ​മ​യ​ത്ത് ആ​രാ​ധ​ക​രു​ടെ യാ​ത്ര​ക​ള്‍ സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic control
News Summary - Traffic control; Trial from today
Next Story