റാസ് അബു അബൂദ് എക്സ്പ്രസ് റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsറാസ് അബുഅബൂദ് എക്സ്പ്രസ് പാതയിലെ ഗതാഗത നിയന്ത്രണ മേഖല
ദോഹ: തിരക്കേറിയ റാസ് അബു അബൂദ് എക്സ്പ്രസ് പാതയിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. കോർണിഷ് മുതൽ ജി റിങ് റോഡിലെ എയർ കാർഗോ ഇന്റർസെക്ഷൻ വരെ റോഡിന്റെ ഒരു വശം ശനിയാഴ്ച രാത്രി 11 വരെ താൽകാലികമായി അടച്ചിടും. നിയന്ത്രണം വ്യാഴാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒരു വശം അടച്ചിടുന്നത്. യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അഷ്ഗാൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ യാത്രക്കാർക്കുള്ള നിർദേശങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മേഖലയിൽ വേഗം കുറച്ചു പോകാനും ശ്രദ്ധിക്കണം.

