ജി റിങ് റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsദോഹ: നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ ജി റിങ് റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. റാസ് ബു ഫന്തസ് ഇന്റർചേഞ്ച് മുതൽ ഹമദ് വിമാനത്താവള ഇന്റർചേഞ്ച് വരെയുള്ള പ്രധാന പാതയിൽ തുടർച്ചയായി മൂന്നു ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ താൽക്കാലികമായി അടച്ചിടും.
ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ 10 വരെയും, ശനിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ എട്ടു വരെയും, ഞായറാഴ്ച അർധരാത്രി 12 മുതൽ പുലർച്ച അഞ്ചുവരെയും റോഡ് താൽക്കാലികമായി അടച്ചിടും. അതേസമയം, സർവിസ് റോഡുകളിലൂടെ ഗതാഗതത്തിന് തടസ്സമില്ല. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി ചേർന്ന് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

