അൽ മർഖിയ സ്ട്രീറ്റിലും ഇസ്ഗാവ സ്ട്രീറ്റിലും ഗതാഗത നിയന്ത്രണം
text_fieldsദോഹ: റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. ലഖ്വൈർ ഇന്റർസെക്ഷനിൽ നിന്ന് ഖത്തർ നാഷനൽ ലൈബ്രറി ഇന്റർചേഞ്ചിലേക്ക് പോകുന്ന അൽ മർഖിയ സ്ട്രീറ്റ് പാത പൂർണമായും അടച്ചിടും.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണി മുതൽ രാവിലെ 10 വരെയും ശനിയാഴ്ച പുലർച്ചെ രണ്ടു മണി മുതൽ രാവിലെ ഏഴു മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അൽ ഖരൈത്തിയാത്ത്, ഇസ്ഗാവ മേഖലകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസ്ഗാവ സ്ട്രീറ്റിലും വാദി അൽ മഷ്റബ് സ്ട്രീറ്റിലും രണ്ട് ആഴ്ച നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ ജനുവരി 25 ഞായറാഴ്ച വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം, പ്രധാന സിഗ്നലിൽനിന്ന് വലത്തോട്ട് തിരിയാൻ അനുവാദമുണ്ടാകുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

