അൽ ദബാബിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
text_fieldsഅൽ ദബാബിയ സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ മേഖല
ദോഹ: ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ രണ്ടു വരെ അൽ ദാബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്നും ദുഹൈൽ സ്ട്രീറ്റിലേക്ക് പോകുന്ന റോഡിലാണ് ബുധനാഴ്ച മുതൽ ദിവസവും രാത്രി എട്ട് മണിക്കൂർ ഒരു ദിശയിലേക്കുള്ള യാത്ര താൽകാലികമായി അടക്കുന്നത്.
സെപ്റ്റംബർ രണ്ടു വരെ എല്ലാ ദിവസവും രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ എട്ട് മണിക്കൂർ സമയത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ, അൽ ദബാബിയ സ്ട്രീറ്റിലേക്ക് പോകേണ്ടവർ അൽ ഖഫ്ജി സ്ട്രീറ്റിലേക്ക് തിരിഞ്ഞു പോകാവുന്നതാണ്. അൽ ഷെഫലാഹിയ സ്ട്രീറ്റ് വഴി ദുഹൈൽ സ്ട്രീറ്റിലേക്ക് കടന്ന് വലത്തേക്ക് തിരിഞ്ഞ് അൽ ദബാബിയ സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്തെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

