Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോർണിഷിൽ ഇന്ന്​ ഗതാഗത നിയന്ത്രണം
cancel

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​െൻറ ഒ​രു​വ​ർ​ഷ​ കൗ​ണ്ട്​ ഡൗ​ൺ ആ​രം​ഭി​ക്കു​ന്ന ഞാ​യ​റാ​ഴ്​​ച ദോ​ഹ കോ​ർ​ണി​ഷി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ റാ​സ് അ​ബു അ​ബൂ​ദ് ഇ​ൻ​റ​ര്‍സെ​ക്​​ഷ​ൻ മു​ത​ൽ, ഷെ​റാ​ട്ട​ണ്‍ ദോ​ഹ ഹോ​ട്ട​ൽ വ​രെ​യാ​ണ്​ താ​ല്‍ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ പു​​റ​മെ, മ​റ്റു ചി​ല ഇ​ട​പ്പാ​ത​ക​ളും അ​ട​ച്ചി​ടു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഞ​യാ​റാ​ഴ്​​ച രാ​ത്രി​യി​ലാ​ണ്​ ദോ​ഹ കോ​ർ​ണി​ഷി​ൽ ലോ​ക​ക​പ്പ്​ കൗ​ണ്ട്​ ഡൗ​ൺ ച​ട​ങ്ങു​ക​ൾ​ക്ക്​ വേ​ദി​യാ​വു​ന്ന​ത്. രാ​ത്രി 8.30നാ​ണ്​ ഒ​രു​വ​ർ​ഷ ​കൗ​ണ്ട്​​ഡൗ​ൺ ​േക്ലാ​ക്ക്​ തെ​ളി​യു​ന്ന​ത്.

Show Full Article
TAGS:Traffic control
News Summary - Traffic control in Cornish today
Next Story