Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ല്‍ഖീ​സ...

അ​ല്‍ഖീ​സ ഇ​ന്‍റ​ര്‍ചേ​ഞ്ചി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
അ​ല്‍ഖീ​സ ഇ​ന്‍റ​ര്‍ചേ​ഞ്ചി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

ദോ​ഹ: ഖ​ത്ത​റി​ല്‍ അ​ല്‍ഖീ​സ ഇ​ന്‍റ​ര്‍ചേ​ഞ്ച്​ പാ​ല​ത്തി​ലെ ഒ​രു വ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം 11ന്​ ​അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​റു മാ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ അ​തോ​റി​റ്റി അ​ശ്​​ഗാ​ൽ അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ല്‍, അ​ല്‍ ഖീ​സ റൗ​ണ്ട് എ​ബൗ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക്​ അ​ല്‍ ഖ​റൈ​ത്തി​യാ​ത്ത് സ്ട്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ന്‍റ​ക്കി റൗ​ണ്ട് എ​ബൗ​ട്ടി​ല്‍ എ​ത്തി​ച്ചേ​രാം.

തു​ട​ര്‍ന്ന്, സു​ഹൈ​ല്‍ ബി​ന്‍ നാ​സ​ര്‍ അ​ല്‍ അ​ത്തി​യ സ്ട്രീ​റ്റി​ലേ​ക്ക് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ഗ്രാ​ന്‍ഡ് ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റ് ജ​ങ്​​ഷ​നി​ല്‍ എ​ത്തി​ച്ചേ​രു​ക.

ദോ​ഹ​യി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ അ​ല്‍ ഷ​മാ​ല്‍ റോ​ഡി​ന്‍റെ സ​ര്‍വി​സ് റോ​ഡ് ഉ​പ​യോ​ഗി​ക്ക​ണം. അ​ല്‍ റു​വൈ​സി​ലേ​ക്കോ മ​റ്റു വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലേ​ക്കോ പോ​കേ​ണ്ട​വ​ര്‍ ഗ്രാ​ന്‍ഡ് ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റ് ജ​ങ്​​ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് സ്ട്രീ​റ്റ് ഉ​പ​യോ​ഗി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic control
News Summary - Traffic control at Alkhisa Interchange
Next Story