ഗതാഗത നിയന്ത്രണം
text_fieldsഉനൈസ ഏരിയയിലെ ഗതാഗത നിയന്ത്രണം
ദോഹ: കോർണിഷിലെ ഉനൈസ് മേഖലയിലും അൽ സബാഹ് കോറിഡോറിലും ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. സബാഹ് അൽ അഹ്മദ് കോറിഡോർ ശനിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ പത്ത് വരെ എട്ട് മണിക്കൂറോളം അടച്ചിടും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വടക്കോട്ടുള്ള റോഡാണ് അടച്ചിടുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് നടപടി. എന്നാൽ, ഇന്റർസെക്ഷനുകളും സർവിസ് റോഡുകളും തുറന്നിരിക്കും. ഉനൈസ ഏരിയയിൽ ഇന്റർചേഞ്ച് 5/6ൽ ഉമർ അൽ മുക്താർ സ്ട്രീറ്റിൽ ആഗസ്റ്റ് 24 ശനിയാഴ്ച പുലർച്ച അഞ്ചുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോർണിഷിലേക്കുള്ള പാതയിൽ രണ്ടു വരികളിലായാണ് ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണിയുടെയും പുതിയ റോഡ് നിർമാണത്തിന്റെയും ഭാഗമായാണ് താൽക്കാലിക നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.

