Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്നലെ മൂന്നുതവണ...

ഇന്നലെ മൂന്നുതവണ ആക്രമണം

text_fields
bookmark_border
ഇന്നലെ മൂന്നുതവണ ആക്രമണം
cancel

ദോ​ഹ: ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ശ്ര​മം. ബു​ധ​നാ​ഴ്ച മൂ​ന്നു ത​വ​ണ​യാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ 8.15നാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പ് സു​ര​ക്ഷ ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നാ​ഷ​ന​ൽ എ​മ​ജ​ൻ​സി അ​ലേ​ർ​ട്ട് വ​ഴി സ​ന്ദേ​ശം ല​ഭി​ച്ചു. പി​ന്നാ​ലെ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ളാ​ണ് കേ​ട്ട​ത്.

ഖ​ത്ത​റി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും ആ​ക്ര​മ​ണ​ങ്ങ​ളെ വി​ജ​യ​ക​മാ​യി ത​ക​ർ​ത്ത​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ന്നാ​ലെ സു​ര​ക്ഷ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​താ​യി പൊ​തു സു​ര​ക്ഷാ സ​ന്ദേ​ശ അ​റി​യി​പ്പും ല​ഭി​ച്ചു.

തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 12.40 ഓ​ടെ​യും ഉ​ച്ച​ക്കു​ശേ​ഷം മു​ന്നോ​ടെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ല്ലാ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഖത്തർ സാ​യു​ധ സേ​ന വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും ഭൂ​പ്ര​ദേ​ശ​വും സം​ര​ക്ഷി​ക്കാ​നും, ഏ​ത് ബാ​ഹ്യ ഭീ​ഷ​ണി​യെ​യും ശ​ക്ത​മാ​യി നേ​രി​ടാ​നും ഖ​ത്ത​ർ സാ​യു​ധ സേ​ന പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വിശദീകരിച്ചു.

സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ലോ അ​ഞ്ജാ​ത വ​സ്തു​ക്ക​ളി​ലോ തൊ​ട​രു​തെ​ന്ന് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ആ​ക്ര​മ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടാ​ൽ തൊ​ടു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ അ​രു​ത്. ഉ​ട​ൻ ത​ന്നെ 999 എ​ന്ന ന​മ്പ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ ദോ​ഹ​യി​ൽ​നി​ന്ന് 500ല​ധി​കം ഇ​ന്ത്യ​ക്കാ​ർ ഇ​ന്ന​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ചെ​യ്തു. ഇ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള സാ​ധാ​ര​ണ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

ഖ​ത്ത​ർ വ്യോ​മ​പാ​ത അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ന്ത്യ​ൻ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി സ​ഹാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ങ്ങ​ൾ​ക്ക് ദു​രീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIranAttacksgulf
News Summary - Three attacks yesterday
Next Story