റോഡപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsനിയാസ് മുഹമ്മദ്
ത്വാഇഫ്: ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ (56) മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോലിസ്ഥലത്ത് വെച്ച് വാഹനമിടിച്ചത്. അൽഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. മാതാവ്: ഷാഹിദ ബീഗം, ഭാര്യ: റജില, മകൻ: അയ്യൂബ്.

