താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
text_fieldsസബാഹ് അൽ അഹമദ് കോറിഡോ
റിലെ ഗതാഗത നിയന്ത്രണം
ദോഹ: സബാഹ് അഹമ്മദ് കോറിഡോറിലും എയർ കാർഗോ ഇന്റർസെക്ഷനിലും താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. സബാഹ് അൽ അഹമ്മദ് കോറിഡോറിൽ അൽ വാബിൽനിന്നും ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡ് വെള്ളിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ ഒമ്പത് വരെ അടച്ചിടും.
ദോഹ കോർണിഷിന് അടുത്തായി ഹമദ് വിമാനത്താവളത്തിലേക്കുള്ള എയർ കാർഗോ ഇന്റർസെക്ഷനിൽ രണ്ട് പാതകൾ ആഗസ്റ്റ് 20 വരെയും അടച്ചിടും. ഇടത് വശത്തെ പാതയും സമാന്തരമായുമുള്ള ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലെ റോഡുകളാണ് അടച്ചിടുന്നത്. ജി റിങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകളിലൂടെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

