തംഹീദുൽ മർഅ: പഠിതാക്കളുടെ സംഗമവും സമ്മാനദാനവും
text_fieldsവിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച തംഹീദുൽ മർഅ: പഠിതാക്കളുടെ സംഗമവും സമ്മാനദാനവും പരിപാടിയിൽനിന്ന്
ദോഹ: വിമൻ ഇന്ത്യ ഖത്തർ വിമൻ എംപവറിന്റെ ഭാഗമായി നടത്തിവരുന്ന തംഹീദുൽ മർഅ തുടർവിദ്യാഭ്യാസ കോഴ്സ് 2025 ബാച്ച് പരീക്ഷ വിജയികളുടെ സമ്മാനദാനവും പഠിതാക്കളുടെ സംഗമവും നടത്തി. പത്ത് വർഷത്തോളമായി ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഖത്തറിലെ സ്ത്രീകൾക്ക് പകർന്നുനൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് തംഹീദുൽ മർഅ.
പരീക്ഷയിൽ നസീദ സമീർ ഒന്നാം സ്ഥാനവും ഹിറ അബ്ദുൽ അസീസ്, ജാസ്മി മോൾ ഇബ്രാഹിം, സുഹാന തബസ്സും എന്നിവർ രണ്ടാം സ്ഥാനവും നേടി. ഷാഹിന ഷെഫീഖ് മൂന്നാം സ്ഥാനത്തിന് അർഹയായി. റഹ്മത്ത് ബീവി, സഹീറ സാലിഹ്, ഫെബിദ കരീം, റജിലത്ത് വി., റിയാന അൽത്താഫ്, ഫുറൈദ പി.വി എന്നിവർ എക്സലൻസ് അവാർഡിന് അർഹരായി.
സുമി അസീസ്, നഷീല ഫൈസൽ, ജസ്ന ജംഷിദ്, നുസ്രത്ത് കബീർ, നസീഹ തഹ്സീൻ, ഫെമിന നെസർ, ഷെഫീന ഹംസ തുടങ്ങിയവർ പ്രോത്സാഹന സമ്മാനവും നേടി. മൻസൂറയിലെ സി.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് അധ്യക്ഷത വഹിച്ചു. പണ്ഡിതനും പ്രഭാഷകനുമായ ഫക്രുദ്ദീൻ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹിറ അബ്ദുൽ അസീസ് പ്രാർഥന നടത്തി ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ഷംല സിദ്ദീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി സുനില അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം, വളന്റിയർ അസി. ക്യാപ്റ്റൻ ജമീല മമ്മു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

