രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം
text_fieldsരാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മൊഗ്രാൽ പുത്തൂർ കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി
ദോഹ: ഇന്ത്യൻ പാർലമെന്റിൽനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വീ ആർ വിത്ത് യു രാഹുൽ ഗാന്ധി’ എന്ന പോസ്റ്ററുകളുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു. ഉമ്മു ഗുവൈലീനയിൽ നടന്ന പരിപാടി ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു. കെ.എം.സി.സി കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്കാടി, നവാസ് ആസാദ് നഗർ, ബഷീർ മജൽ, റഹീം ചൗക്കി, റോസുദ്ദീൻ, അഷ്റഫ് മഠത്തിൽ, അക്ബർ കടവത്, മാഹിൻ ബ്ലോർകോട് തുടങ്ങിയവർ നേതൃത്വം നൽകി.

