സീഷോർ ഗ്രീൻ സ്കൂൾ അവാർഡ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്
text_fieldsദോഹ: മികച്ച പരിസ്ഥിതി സംരക്ഷണവും സുസ്ഥിരത പ്രകടനവും നടത്തുന്ന സ്കൂളുകൾക്കുള്ള 2024- 25ലെ സീഷോർ ഗ്രീൻ സ്കൂൾ അവാർഡ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിയും സീഷോർ ഗ്രൂപ് സി.ഇ.ഒ സലീം സയീദ് അൽ മുഹന്നദിയും ചേർന്ന് സ്കൂളിന് അവാർഡ് സമ്മാനിച്ചു. ഈ അംഗീകാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ സ്കൂളാണ് എം.ഇ.എസ്. ക്ലാസ് മുറിക്കപ്പുറം പാരിസ്ഥിതികാവബോധം വളർത്തുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മാലിന്യം കുറക്കുന്നതിനുമായി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. പരിസ്ഥിതി വികസനത്തിന് പ്രാധാന്യം നൽകുന്ന ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായും ഇത് യോജിക്കുന്നു.
ഗ്രീൻ സ്കൂൾ അവാർഡ് കരസ്ഥമാക്കിയത് അഭിമാന നിമിഷമാണെന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു. പരിസ്ഥിതിയോടുള്ള കൂട്ടായ ഉത്തരവാദിത്ത ബോധത്തെ അവാർഡ് പ്രതിഫലിപ്പിക്കുന്നു. എല്ലാ സംരംഭങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് ആവശ്യമായ പിന്തുണ നൽകിയെന്നും അവർ പറഞ്ഞു.മത്സരത്തിൽ നിരവധി സ്കൂളുകളാണ് പങ്കെടുത്തത്. വിഭവ സംരക്ഷണം മുതൽ പരിസ്ഥിതി സൗഹൃദപരവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ ഹരിത പ്രവർത്തനങ്ങൾ തുടങ്ങിയ നൂതന പാരിസ്ഥിതിക പ്രവർത്തനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

