ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം സനാ അബുല്ലൈസിന്
text_fieldsസനാ അബുല്ലൈസ് ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു, സനാ അബുല്ലൈസ്
ദോഹ: ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ സനാ അബുല്ലൈസിന് 'മികച്ച പ്രബന്ധ'ത്തിനുള്ള പുരസ്കാരം. കണ്ടംമ്പററി ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി സനാ അബുല്ലൈസ് സമർപ്പിച്ച 'എപ്പിസ്റ്റമോളജിക്കൽ ഫ്രെയിംവർക്ക് ഇൻ കണ്ടംമ്പററി ഇസ്ലാമിക് ആൻഡ് സയൻസ് ഡിസ്കോഴ്സ്' എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്. ഖത്തർ അമീറിന്റെ സഹോദരിയും ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പുരസ്കാരവും ബിരുദ സർട്ടിഫിക്കറ്റും കൈമാറി.
കുടുംബവും അധ്യാപകരും നൽകിയ പിന്തുണയും പ്രചോദനവുമാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് സന ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്കിൽ സീനിയർ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി അബുല്ലൈസ് -മുന ദമ്പതികളുടെ മകളും മലപ്പുറം നിലമ്പൂർ എരുമമുണ്ട സ്വദേശി മുഹമ്മദ് സഈദിന്റെ ഭാര്യയുമാണ് സന അബുല്ലൈസ്. സിദ്റ, സുഹ എന്നിവർ മക്കളാണ്. സഹോദരി ഹന അബുല്ലൈസ് കഴിഞ്ഞ വർഷം ഖത്തർ യൂണിവേഴ്സിറ്റിയിൽനിന്ന് ഉയർന്ന മാർക്കോടെ ബിരുദം പൂർത്തിയാക്കി അമീറിന്റെ പത്നി ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം അൽഥാനിയിൽനിന്നും സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയായ അൻസബ് അബുല്ലൈസ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

