Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് വ്യത്യസ്ത പഠനാനുഭവവുമായി ബർസാൻ യൂനിവേഴ്സിറ്റി കോളേജ്; ഫുവൈരിത് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

text_fields
bookmark_border
വിദ്യാർഥികൾക്ക് വ്യത്യസ്ത പഠനാനുഭവവുമായി ബർസാൻ യൂനിവേഴ്സിറ്റി കോളേജ്; ഫുവൈരിത് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി
cancel
camera_alt

ഫുവൈരിത് ബീച്ചിൽ തുറന്നുവിടുന്ന കടലാമക്കുഞ്ഞുങ്ങൾ

ദോഹ: ബർസാൻ യൂണിവേഴ്സിറ്റി കോളേജ് സ്വിൻബേൺ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ഫുവൈരിത് ബീച്ചിലേക്ക് വിദ്യാഭ്യാസ സന്ദർശനം സംഘടിപ്പിച്ചു. ഹോക്സ്ബിൽ കടലാമകളുടെ മുട്ടവിരിയൽ സീസണിനോടനുബന്ധിച്ചായിരുന്നു പരിപാടി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സന്ദർശനത്തിൽ, വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ കുഞ്ഞുങ്ങൾ മുട്ടയിൽ നിന്ന് പുറത്തുവരുന്ന അപൂർവ കാഴ്ച വിദ്യാർഥികൾക്ക് നേരിൽ കാണാൻ അവസരമൊരുക്കി. തുടർന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി അറേബ്യൻ ഉൾക്കടലിലേക്ക് വിട്ടയക്കുന്ന പ്രവർത്തനത്തിലും അവർ പങ്കെടുത്തു.

ലോകത്ത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളെ സംരക്ഷിക്കാൻ ഖത്തർ നടപ്പാക്കുന്ന പ്രധാന സംരക്ഷണ പദ്ധതിയുടെ ഭാഗമാകാനും രാജ്യത്തെ ശ്രദ്ധേയമായ പ്രകൃതി പ്രതിഭാസങ്ങളിലൊന്ന് നേരിട്ട് അനുഭവിക്കാനും വിദ്യാർഥികൾക്ക് ഈ സന്ദർശനം സഹായകമായി. പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹോക്സ്ബിൽ കടലാമകളുടെ ജീവിതചക്രം, അവയുടെ മുട്ടയിടൽ കേന്ദ്രങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം, കൂടുകൾ നിരീക്ഷിക്കൽ, കുഞ്ഞുങ്ങളെ സുരക്ഷിതമായി സംരക്ഷിക്കൽ, ഖത്തറിന്റെ സമുദ്ര ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾ നേരിട്ട് മനസ്സിലാക്കി.

ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര മലിനീകരണം, മനുഷ്യ ഇടപെടലുകൾ എന്നിവ ഹോക്സ്ബിൽ കടലാമകൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും ഇവയെ നേരിടുന്നതിൽ ശാസ്ത്രീയ ഗവേഷണം, സംരക്ഷണ പദ്ധതികൾ, സർക്കാർ നയങ്ങൾ എന്നിവ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും വിദ്യാർഥികൾക്ക് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യം വിദ്യാർഥികളിൽ കൂടുതൽ ബോധ്യപ്പെടുത്താൻ ഈ അനുഭവം സഹായിച്ചു.

കടലാമക്കുഞ്ഞുങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുന്ന പ്രവർത്തനത്തിൽ പങ്കെടുത്തതിലൂടെ, വരുംതലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവും വിദ്യാർഥികൾക്ക് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmentgulfmadhyamamqatar​sea turtlesFuwairit Beach
News Summary - releases baby sea turtles into the sea at Fuwairit Beach
Next Story