Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.​എ​സ്.​എ​ൽ; അ​ൽ...

ക്യു.​എ​സ്.​എ​ൽ; അ​ൽ ദു​ഹൈ​ലി​ന് ജ​യം

text_fields
bookmark_border
ക്യു.​എ​സ്.​എ​ൽ; അ​ൽ ദു​ഹൈ​ലി​ന് ജ​യം
cancel
camera_alt

അ​ൽ ദു​ഹൈ​ൽ-​അ​ൽ മ​ർ​ഖി​യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം പൊ​രു​തി​ക്ക​യ​റി തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം സ്വ​ന്ത​മാ​ക്കി​യ അ​ൽ ദു​ഹൈ​ൽ ക്യു.​എ​ൻ.​ബി ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. അ​ൽ മ​ർ​ഖി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് അ​ൽ ദു​ഹൈ​ൽ കീ​ഴ​ട​ക്കി​യ​ത്.

അ​ഞ്ചു മി​നി​റ്റി​നി​ടെ മൂ​ന്നു ത​വ​ണ വ​ല​കു​ലു​ക്കി​യാ​ണ് ഹെ​ർ​നാ​ൻ ക്രെ​സ്​​പോ​യു​ടെ ശി​ഷ്യ​ഗ​ണ​ങ്ങ​ൾ മി​ടു​ക്കു​കാ​ട്ടി​യ​ത്. 13 ക​ളി​ക​ളി​ൽ 10 ജ​യ​മ​ട​ക്കം 32 പോ​യ​ന്റു​മാ​യി അ​ൽ ദു​ഹൈ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഏ​ഴു പോ​യ​ന്റ് ലീ​ഡ് നേ​ടി​യി​ട്ടു​ണ്ട്. 25 പോ​യ​ന്റു​ള്ള അ​ൽ അ​റ​ബി ര​ണ്ടാ​മ​തും 19 പോ​യ​ന്റു​ള്ള അ​ൽ സ​ദ്ദ് മൂ​ന്നാ​മ​തു​മാ​ണ്.

അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 55ാം മി​നി​റ്റി​ൽ അ​ലി സ​ഈ​ദ് അ​ൽ മൊ​ഹ​ന്ന​ദി​യു​ടെ ഗോ​ളി​ലാ​ണ് അ​ൽ മ​ർ​ഖി​യ മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ഖാ​ലി​ദ് മു​ഹ​മ്മ​ദ് (73ാം മി​നി​റ്റ്), മൈ​ക്ക​ൽ ഒ​ലൂം​ഗ (76), നാം ​തേ ഹീ (78) ​എ​ന്നി​വ​ർ തു​ട​രെ വ​ല കു​ലു​ക്കി​യ​തോ​ടെ അ​ൽ ദു​ഹൈ​ലി​ന് മി​ന്നും ജ​യ​മാ​യി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൽ റ​യ്യാ​ൻ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് അ​ൽ അ​ഹ്‍ലി​യെ ത​ക​ർ​ത്തു. യോ​ഹാ​ൻ ബോ​ലി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ ക​ളി​യി​ൽ അ​ബ്ദു​ൽ അ​സീ​സ് ഹാ​തിം, ജീ​സ​ൺ വാ​ർ​ഗാ​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ഇ​സ്ഹാ​ഖ് 56ാം മി​നി​റ്റി​ൽ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ശേ​ഷം പ​ത്തു​പേ​രു​മാ​യാ​ണ് അ​ൽ അ​ഹ്‍ലി പ​ന്തു​ത​ട്ടി​യ​ത്. മ​റ്റൊ​രു ക​ളി​യി​ൽ അ​ൽ സൈ​ലി​യ​യും ഉ​മ്മു സ​ലാ​ലും 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QSLAl Duhail
News Summary - QSL; Al Duhail wins
Next Story