ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാനിൽ പ്രസിഡൻറ് ഡോ. ഹസ്സൻ റൂഹാനിയുമായ ി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷാവസ്ഥ വിലയിരുത്തിയ കൂടിക്കാഴ്ചയിൽ പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ചും ചർച്ച നടന്നതായി ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) റിപ്പോർട്ട് ചെയ്തു. അമീറിനെ അനുഗമിച്ച പ്രതിനിധി സംഘം ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
ഇറാനുമായി ഖത്തറിെൻറ ബന്ധം ചരിത്രപരമാണെന്നും ഇറാൻ നിലപാടിനെ അഭിനന്ദിക്കുന്നതായും അമീർ തെഹ്റാനിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഇറാനിലെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി ചർച്ച നടത്തിയിരുന്നു. പ്രാദേശിക രംഗത്തെ സംഭവവികാസങ്ങളും ഇറാഖിലെ സമീപകാല സംഭവവികാസങ്ങളും ഇരുവരും വിശദമായി സംസാരിച്ചു.