Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തര്‍ ടെക്...

ഖത്തര്‍ ടെക് പര്‍പ്പിള്‍ സാറ്റര്‍ഡേ ബോധവത്കരണം

text_fields
bookmark_border
ഖത്തര്‍ ടെക് പര്‍പ്പിള്‍ സാറ്റര്‍ഡേ ബോധവത്കരണം
cancel
camera_alt

പര്‍പ്പിള്‍ സാറ്റര്‍ഡേ ബോധവൽകരണത്തോടനുബന്ധിച്ച് ഖത്തര്‍ ടെക് സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

ദോഹ: ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുടുംബ -സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണയുമായി മാനവവിഭവശേഷി -പ്രോജക്ട് സപ്ലൈസ് സ്ഥാപനമായ ഖത്തര്‍ ടെക്.

കൂടുതല്‍ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുകയെന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനോടുള്ള ഐക്യദാര്‍ഢ്യമായാണ് സംരംഭത്തിൽ പങ്കാളികളായതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, പര്‍പ്പിള്‍ സാറ്റര്‍ഡേ പോലുള്ള സംരംഭങ്ങളെ പിന്തുണക്കുന്നത് ഒരു സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, മാനവികമായ കടമ കൂടിയാണെന്ന് പറഞ്ഞു.

യുനീഖ് ഉപദേശക സമിതി ചെയര്‍പേര്‍സണ്‍ മിനി ബെന്നി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ ടെക് പ്രോജക്ട് അക്കൗണ്ട് മാനേജര്‍ ജിനോജ് മാത്യു തോമസ്, അഡ്മിന്‍ ആൻഡ് പ്രൊക്യൂര്‍മെന്റ് മാനേജര്‍ ലൈജു വര്‍ഗീസ്, എച്ച്.ആർ മാനേജര്‍ ജോണ്‍ മാത്യു, സെയില്‍സ് & മാര്‍ക്കറ്റിങ് മാനേജര്‍ ജോബി കൊല്‍ക്കുന്നേല്‍ ജോണ്‍, അക്കൗണ്ട്‌സ് മാനേജര്‍ തോമസ് മാത്യു, അക്കൗണ്ട്‌സ് സൂപ്പര്‍വൈസര്‍ ശ്രീരേഖ പരയില്‍വളപ്പില്‍, ജീത്തു വർഗീസ്, റീജ രാജു, ബേസിൽ ജോസഫ്, രാധേ തരു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളോടും ഭിന്നശേഷിക്കാരോടും കരുതലും ഉത്തരവാദിത്തവും പുലര്‍ത്തുന്ന സ്ഥാപനമെന്ന നിലയില്‍, എല്ലാവര്‍ക്കും തുല്യ അവസരങ്ങളും മാന്യതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamAwareness Campaignqatar​Purple
News Summary - Qatar Tech Purple Saturday Awareness Campaign
Next Story