Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​റാ​ൻ ഭീ​ഷ​ണി​യി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ ഭീ​ഷ​ണി​യി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: അ​മേ​രി​ക്ക വീ​ണ്ടും ആ​ക്ര​മി​ച്ചാ​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​മെ​ന്ന ഇ​റാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഖ​ർ ഖാ​ലി​ബാ​ഫി​ന്റെ ഭീ​ഷ​ണി​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രാ​യു​ള്ള ഭീ​ഷ​ണി അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും ന​ല്ല അ​യ​ൽ​പ​ക്ക​ബ​ന്ധ​ത്തി​ന്റെ​യും ലം​ഘ​ന​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ്ര​തി​വാ​ര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും സം​ഘ​ർ​ഷ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി ഖ​ത്ത​റും മ​റ്റ് മ​ധ്യ​സ്ഥ​രും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ധ്യ​സ്ഥ​ർ ഇ​രു​പ​ക്ഷ​വു​മാ​യും യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും സാ​ധ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു​മു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ യു​ദ്ധ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ആ​​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ഇ​റാ​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ല​ക്ഷ്യം​വെ​ച്ചാ​ലും ഖ​ത്ത​ർ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും പ്ര​ദേ​ശ​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​സ്ര​യേ​ൽ പ​രാ​മ​ർ​ശ​ങ്ങ​ളെ അ​പ​ല​പി​ച്ചു. ഫ​ല​സ്തീ​നി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്ക​ണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar strongly condemns Iran threat
Next Story