Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ട് ബാലസ്റ്റിക്...

രണ്ട് ബാലസ്റ്റിക് മിസൈലുകൾ നിർവീര്യമാക്കിയതായി ഖത്തർ

text_fields
bookmark_border
Ministry of Defence
cancel

ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ സജ്ജീകരണവും തുടർച്ചയായ ജാഗ്രതയും വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തിലൂടെയുമാണ് ആക്രമണം പരാജയപ്പെടുത്തിയത്.

ഖത്തറിന്റെ അതിർത്തിയിൽ എത്തുന്നതിന് മുമ്പ് തന്നെ മിസൈലുകൾ ഖത്തർ സായുധ സേന നിർവീര്യമാക്കുകയായിരുന്നു. അതേസമയം, ചൊവ്വാഴ്ച പുലർച്ചെ ദോഹയുടെ വിവധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നേരിടാനും ഖത്തറിന് പൂർണ്ണ ശേഷിയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ വെല്ലുവിളികൾക്കെതിരെ ശക്തമായി തിരിച്ചടിക്കാനുള്ള സജ്ജീകരണങ്ങൾ സേനക്കുണ്ട്. പൗരന്മാരും താമസക്കാരും സന്ദർശകരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranQatar Newsballistic missiles
News Summary - Qatar says it has neutralized two ballistic missiles
Next Story