Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ-ഇറാൻ ബന്ധം...

ഖത്തർ-ഇറാൻ ബന്ധം പുനഃസ്​ഥാപിക്കുന്നു

text_fields
bookmark_border
Qatar-Restores-Deplomatic-Tie-to-Iran
cancel

ദുബൈ: ഖത്തർ ഇറാനുമായി നയതന്ത്രബന്ധം പുനഃസ്​ഥാപിക്കുന്നു. ഖത്തറി​​െൻറ വിദേശകാര്യ മന്ത്രാലയം ഇന്ന്​ രാവി​െലയാണ് ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം അറിയിച്ചത്​. ഖത്തർ അംബാസഡർ തെഹ്​റാനിലേക്ക്​ തിരിച്ചു ​േപാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്​തി​െപ്പടുത്തുന്നതി​​െൻറ ഭാഗമായാണ്​​ അംബാസിഡറെ നിയമിക്കുന്നതെന്ന്​ വി​േദശകാര്യ മന്ത്രാലയം അറിയിച്ചു. 

ഇറാനും അറബ്​ രാജ്യങ്ങളും ബന്ധം വഷളായതിനെ തുടർന്ന്​ 2016​​െൻറ തുടക്കത്തിലാണ്​ ഖത്തർ ഇറാനിൽ നിന്ന്​ അംബാസിഡറെ തിരിച്ചു വിളിച്ചത്​. എന്നാൽ, വ്യപാര ബന്ധങ്ങൾ ഇരു രാജ്യങ്ങളും തുടർന്നിരുന്നു. ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാൻ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതി​​െൻറ തുടർച്ചയായാണ്​ ഇപ്പോൾ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്​ഥാപിച്ചത്​. നയതന്ത്ര ബന്ധം പുനഃസ്​ഥാപിക്കുന്നു​െവന്ന വാർത്ത ഇറാ​​െൻറ ഒൗദ്യോഗിക മാധ്യമങ്ങളും അംഗീകരിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarirangulf newsmalayalam newsDeplomatic Relation
News Summary - Qatar-Iran Diplomatic Ties Restore - Gulf News
Next Story