Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​​റാ​​​നു​​​മാ​​​യി...

ഇ​​​റാ​​​നു​​​മാ​​​യി ക​​​രാ​​​റിലെത്താ​​​ൻ പ​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തെ​​​ന്ന വാ​​​ർ​​​ത്ത​ നി​​​ഷേ​​​ധി​​​ച്ച് ഖ​​​ത്ത​​​ർ

text_fields
bookmark_border
ഇ​​​റാ​​​നു​​​മാ​​​യി ക​​​രാ​​​റിലെത്താ​​​ൻ പ​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തെ​​​ന്ന വാ​​​ർ​​​ത്ത​ നി​​​ഷേ​​​ധി​​​ച്ച് ഖ​​​ത്ത​​​ർ
cancel
camera_alt

മാ​​​ജി​​​ദ് അ​​​ൽ അ​​​ൻ​​​സാ​​​രി

ദോ​​​ഹ: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ണാ​​​യ​​​ക ക​​​രാ​​​റി​​​ലെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​റാ​​​ന് 12 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ത​​​ള്ളി ഖ​​​ത്ത​​​ർ. ഇ​​​ത്ത​​​രം വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും ക​​​രാ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് മാ​​​ജി​​​ദ് അ​​​ൽ അ​​​ൻ​​​സാ​​​രി എ​​​ക്സ് പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചു.

മേ​​​ഖ​​​ല​​​യി​​​ലെ സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ളെ ത​​​ട​​​സ്സ​​​പ്പെ​​​ടു​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഇ​​​ത്ത​​​രം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്രാ​​​ദേ​​​ശി​​​ക പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ ഖ​​​ത്ത​​​ർ ന​​​ട​​​ത്തു​​​ന്ന ന​​​യ​​​ത​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ സു​​​താ​​​ര്യ​​​വും എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​വു​​​ള്ള​​​തു​​​മാ​​​ണ്.

അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ലെ വി​​​ശ്വ​​​സ്ഥ പ​​​ങ്കാ​​​ളി എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്റെ പ്ര​​​തി​​​ച്ഛാ​​​യ​​​ക്ക് മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും മാ​​​ജി​​​ദ് അ​​​ൽ അ​​​ൻ​​​സാ​​​രി കു​​​റി​​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irandohagulf news qatarqatar​
News Summary - Qatar denies reports of money being offered to reach agreement with Iran
Next Story