Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിയമലംഘനം: ഖത്തറിൽ...

നിയമലംഘനം: ഖത്തറിൽ രണ്ട് ട്രാവൽ, എയർ കാർഗോ ഓഫിസുകൾ അടച്ചുപൂട്ടി

text_fields
bookmark_border
news
cancel

ദോഹ: ഏവിയേഷൻ നിയമലംഘനത്തെ തുടർന്ന് ട്രാവൽ, എയർ കാർഗോ ഏജൻസികൾക്കെതിരെ നടപടിയുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ട്രാവൽ, എയർ കാർഗോ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് നടപടി.

പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഏജൻസികൾ അടച്ചുപൂട്ടി. കൂടാതെ നിയമങ്ങളും നിബന്ധനകളും ലംഘിച്ച 10 ഏജൻസികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു. തുടർ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുൻകൂർ അനുമതിയും ലൈസൻസുമില്ലാതെ ട്രാവൽ, എയർ കാർഗോ സേവനങ്ങൾ നൽകരുതെന്ന് നിർദേശമുണ്ട്.

2025-ലെ നിയമം നമ്പർ (3)-ലെ ആർട്ടിക്കിൾ (3) വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ എന്നും, നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​law violations
News Summary - Qatar Closes Two Travel and Air Cargo Offices for Law Violations
Next Story