ഖത്തർ ബോട്ട് ഷോ ടിക്കറ്റ് വിൽപന ആരംഭിച്ചു; പ്രദർശനം നവംബർ 4 മുതൽ 7 വരെ
text_fieldsകഴിഞ്ഞവർഷം സംഘടിപ്പിച്ച ഖത്തർ ബോട്ട് ഷോയിൽനിന്ന്
ദോഹ: ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനവുമായി ഓൾഡ് ദോഹ പോർട്ട് വേദിയാകുന്ന മൂന്നാമത് ഖത്തർ ബോട്ട് ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. നവംബർ 4 മുതൽ 7 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ബോട്ട് ഷോ ലോകമെമ്പാടുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ഒരുങ്ങുന്നത്.
ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യം ഉയർത്തിക്കാട്ടി "ക്രാഫ്റ്റിങ് വണ്ടർഫുൾ" എന്ന പ്രമേയത്തിലാണ് ഇത്തവണ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ഈ ദിവസങ്ങളിൽ അരങ്ങേറും. ലക്ഷ്വറി യാട്ടുകൾ, സ്പീഡ് ബോട്ട് തുടങ്ങി എന്നിവയുടെ പ്രദർശനം, വാട്ടർസ്പോർട്സ് മേഖലയിൽ വിവിധ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇത്തവണത്തെ ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മേളയിൽ 27,000-ത്തിലധികം സന്ദർശകരും, 505 ബ്രാൻഡുകളും, 65-ലധികം ആഡംബര ബോട്ടുകളും പങ്കാളികളായിരുന്നു.
പ്രാദേശിക -അന്തർദേശീയ സമുദ്രമേഖലയിലെ പ്രമുഖരെ ഒരുമിപ്പിച്ച് ഖത്തറിനെ ആഗോള മാരിടൈം കേന്ദ്രമാക്കി മാറ്റാനാണ് ഖത്തർ ബോട്ട് ഷോയിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ടിക്കറ്റുകൾ വിവിധ നിരക്കുകളിൽ ലഭ്യമാണ്. സിംഗിൾ-ഡേ ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 50 ഖത്തരി റിയാൽ ആണ് നിരക്ക്. നാല് ദിവസവും പ്രവേശനം ലഭിക്കുന്ന ജനറൽ അഡ്മിഷൻ ടിക്കറ്റും ലഭ്യമണ്. ഒരാൾക്ക് 160 ഖത്തരി റിയാൽ ആണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

