Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ബോട്ട് ഷോ ടിക്കറ്റ് വിൽപന ആരംഭിച്ചു

text_fields
bookmark_border
നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് ഖത്തർ ബോട്ട് ഷോ നടക്കുക
qatar boat show
cancel
camera_alt

ഖത്തർ ബോട്ട് ഷോ

Listen to this Article

​ദോഹ: ഏറെ ജനശ്രദ്ധ നേടിയ ഖത്തർ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് ഖത്തർ ബോട്ട് ഷോ അരങ്ങേറുന്നത്.

സന്ദർശകർക്ക് ഒരു ദിവസത്തെ ടിക്കറ്റോ, നാല് ദിവസത്തേക്കുള്ള പാസോ സ്വന്തമാക്കാം. മികച്ച അനുഭവത്തിനായി ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്. ഒരു ദിവസത്തെ ടിക്കറ്റിന് 50 റിയാലാണ് വില. നവംബർ അഞ്ചു മുതൽ എട്ടുവരെയുള്ള എല്ലാ ദിവസത്തെയും പാസിന് 160 റിയാലാണ് വില. ഖ​ത്ത​റി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ​യും ജ​ല​മേ​ള​ക​ളു​ടെ​യും ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ചാ​ണ് ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ പ്ര​ഥ​മ ബോ​ട്ട് ഷോ 2024ൽ ​അ​ര​ങ്ങേ​റിയത്. ലോ​ക​മെ​ങ്ങു​മു​ള്ള ക​ട​ൽ വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​മ്പ​ന്മാ​രെ​ല്ലാം ദോ​ഹ​യി​ൽ ഒ​ന്നി​ച്ച വേദിയായിരുന്നു പ്രഥമ ബോട്ട് ഷോ.

സ്പീ​ഡ്​ ബോ​ട്ട്, വി​നോ​ദ ബോ​ട്ടു​ക​ൾ, ഓ​ൺ ഗ്രൗ​ണ്ട്​ തു​ട​ങ്ങി​യ കാ​ഴ്​​ച​ക​ളും അ​ൽ ദാ​ർ മ​റൈ​ൻ, ദോ​ഹ ക്രാ​ഫ്​​റ്റ്​ മ​റൈ​ൻ, ജാ​സിം അ​ഹ​മ്മ​ദ്​ അ​ൽ ലി​ൻ​ഗാ​വി തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളാണ് ഇത്തവണത്തെ ബോട്ട് ഷോയിക്ക് സജ്ജയിരിക്കുന്നത്. ക​ര​കൗ​ശ​ല വൈ​വി​ധ്യ​വും അ​ഭൂ​ത​പൂ​ർ​വ​മാ​യ രാ​ജ​കീ​യ പ്രൗ​ഢി​യു​മു​ള്ള ബോ​ട്ടു​ക​ളു​മാ​യി ഓ​ഷ്യാ​നി​ക് ഡി​സ്പ്ലേ, വാ​ട്ട​ർ​ സ്​​പോ​ർ​ട്​​സ്​​ മേ​ഖ​ല​യി​ൽ 100ലേ​റെ ബ്രാ​ൻ​ഡു​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ഖ​ത്ത​ർ ബോ​ട്ട്​ ഷോ ​മത്സ​രം, ജ​ല​ധാ​ര, ലൈ​വ്​ മ്യൂ​സി​ക്, കാ​ർ പ​രേ​ഡ്, കു​തി​ര​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഡ്രാ​ഗ​ൻ ബോ​ട്ട്​ ഷോ ​തുടങ്ങിയ പരിപാടികളും ബോട്ട് ഷോയിൽ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Boat Show ticket sales begin
Next Story