Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സുരക്ഷ: ഖത്തർ അമീർ -ഇറാൻ ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച

text_fields
bookmark_border
മേഖലയിലെ സുരക്ഷ: ഖത്തർ അമീർ -ഇറാൻ ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാൻ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിയുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹയിലെത്തിയ ഇറാൻ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമീരി ദിവാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലും അന്താരാഷ്ട്രതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ അയവുവരുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഖത്തർ ആഭ്യന്തരമന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സുരക്ഷാ മേഖലയിലെ ഉഭയകക്ഷി സകരണം ശക്തമാക്കുന്നതിനും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇറാൻ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി തിങ്കളാഴ്ച രാത്രിയാണ് ദോഹയിലെത്തിയത്. ഖത്തറിലെത്തിയ അദ്ദേഹത്തെ ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി സ്വീകരിച്ചു.

മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായാണ് ഇറാൻ ആഭ്യന്തര മന്ത്രിയുടെ ദോഹ സന്ദർശനമെന്നാണ് വിലയിരുത്തൽ. യു.എസ് -ഇറാൻ സംഘർഷങ്ങൾ അയവുവരുത്തുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഖത്തർ സുപ്രധാന പങ്കാണ് വഹിക്കുന്നത്. യു.എസിനും ഇറാന്റെയും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഒരു സമാധാന കരാറിലെത്തുന്നതിനുമായി ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിൽ ഖത്തർ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തുകയും ചെയ്തിരുന്നു. തുടർന്ന് യു.എൻ ജനറൽ അസംബ്ലിയുടെ സ്മമേളനത്തിനിടെ ന്യൂയോർക്കിൽവെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Amir Meets Iranian Interior Minister in Doha to Discuss Regional Security and De-escalation
Next Story