പ്രോജക്ട് ഖത്തറിൽ ഇത്തവണ 200 കമ്പനികൾ
text_fieldsദോഹ: നിർമാണ, വികസന മേഖലകളിലെ ആഗോള സ്ഥാപനങ്ങളുടെ പ്രദർശനമായ പ്രോജക്ട് ഖത്തറിന് മേയ് 26 മുതൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകും. 21ാമത് പതിപ്പിനാണ് ഇത്തവണ വാണിജ്യ മന്ത്രാലയവും അശ്ഗാലും വിവിധ മന്ത്രാലയങ്ങളുടെ പിന്തുണയോടെ വേദിയൊരുക്കുന്നത്.
20 രാജ്യങ്ങളിൽനിന്നായി 200ലേറെ പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങൾ പങ്കെടുക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിലെ നിർമാണ, വികസന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പങ്കാളികളാകും.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് 29 വരെ നീണ്ടുനിൽക്കുന്ന പ്രദർശന മേള സംഘടിപ്പിക്കുന്നത്. മോസ്കോ എക്സ്പോർട്ട് സെന്റർ, ചൈന ഇലക്ട്രോണിക് ചേംബർ ഓഫ് കോമേഴ്സ് എന്നിവയുടെ ഉന്നത പ്രതിനിധിസംഘവും എത്തും. ഇത്തവണ 80 അന്താരാഷ്ട്ര കമ്പനികൾ പ്രദർശനത്തിൽ ഭാഗമാവുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

