നിയമലംഘനം നടത്തിയ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
text_fieldsദോഹ: ആരോഗ്യമേഖലയിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ച സ്വകാര്യ ആരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടിയതായി ഖത്തർ പൊതുജന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആവശ്യമായ നഴ്സിങ് സ്റ്റാഫിന്റെ അഭാവം, ലൈസൻസില്ലാത്തവർക്ക് നഴ്സിങ് ജോലി ചെയ്യാൻ അനുവാദം നൽകൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി.ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഡയറക്ടർ ഫിസിഷ്യൻ ആകണമെന്നാണ് നിബന്ധന. ഇത് ലംഘിച്ച് ഡെന്റിസ്റ്റിനെയണ് നിയമിച്ചതെന്നും കണ്ടെത്തി. ഇത് ആരോഗ്യമേഖലയിലെ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ്.
ആരോഗ്യകേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ആശുപത്രികളും നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
രോഗികളുടെ സുരക്ഷയും ആരോഗ്യസേവനങ്ങളുടെ നിലവാരവും ഉറപ്പാക്കുന്നതിന് നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പൂർണമായി പാലിക്കപ്പെടണമെന്നും മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

