പ്രവാസി വെൽഫെയർ തെരഞ്ഞെടുപ്പ് ചർച്ച സദസ്സ്
text_fieldsപ്രവാസി വെൽഫെയർ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പ്രവാസി വെൽഫെയർ എറണാകുളം ജില്ല കമ്മിറ്റി ‘കരുത്താർജികുന്ന ഇന്ത്യൻ മതേതരത്വം’ തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നത് ഏതൊരു ഇന്ത്യക്കാരന്റെയും ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം ആ അർഥത്തിൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായ അഫ്സൽ എടവനക്കാട്, ഫൈസൽ എടവനക്കാട് എന്നിവര്‍ സംസാരിച്ചു. ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെ കുറിച്ച് സദസ്യര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. പ്രവാസി വെൽഫെയർ ഹാളിൽ നടന്ന പരിപാടിയില്‍ എറണാകുളം ജില്ല ആക്ടിങ് പ്രസിഡന്റ് സലീം എടവനക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് കൊച്ചി നന്ദി പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സുൽത്താന അലിയാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ജാസിദ്, ഷിയാസ് വലിയകത്ത്, കെ.കെ. സിറാജുദ്ദീൻ, ടി.കെ. ഷഫീഖ്, മസൂദ് അബ്ദുറഹ്മാൻ, പി.എ.എം. ശരീഫ്, ഫാത്തിമ ജുമാന എന്നിവർ നേതൃത്വം നൽകി.

