Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാറുകളിൽനിന്ന്​...

കാറുകളിൽനിന്ന്​ സാധനങ്ങൾ മോഷ്​ടിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

text_fields
bookmark_border
കാറുകളിൽനിന്ന്​ സാധനങ്ങൾ മോഷ്​ടിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ
cancel
camera_alt

മോഷ്​ടാവും പിടിച്ചെടുത്ത സാധനങ്ങളും

ദോഹ: രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി കാറുകളിൽനിന്ന്​ വിലപിടിപ്പുള്ള വസ്​തുക്കൾ മോഷ്​ടിച്ച കേസിൽ ഒരാൾ പിടിയിൽ.

കാറുകളിൽനിന്ന്​ വിലകൂടിയ വസ്​തുക്കൾ മോഷണം പോകുന്നുവെന്ന നിരന്തരമുള്ള പരാതികളെ തുടർന്ന് രൂപവത്​കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ഓപറേഷനിലാണ് ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വകുപ്പ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

അറബ് വംശജനായ പ്രതി ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി സുരക്ഷ വകുപ്പ് അറിയിച്ചു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ പ്രവർത്തനങ്ങൾ. പൂർണമായും അടക്കാത്തതോ ലോക്ക് ചെയ്യാത്തതോ ആയ കാറുകളിൽനിന്നാണ് വിലപിടിപ്പുള്ള വസ്​തുക്കൾ മോഷ്​ടിച്ചിരുന്നത്​. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിൽ തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goodscartheafqatar newsgoods from cars
Next Story