ദോഹ: സിം കാർഡ് ഇല്ലാതെ തന്നെ ഖത്തറിൽ ഇനി മൊബൈൽ ഫോണിൽ സംസാരിക്കാനാകും. ഉരീദുവും വോഡഫോണും അവതരിപ്പിക്കുന്ന ഇലക്ടോണിക് സിം കാർഡ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പമാണ് ഖത്തറിൽ ഇ–സിമ്മും വരുന്നത്.
ഇത് വരുന്നതോടെ സാധാരണരീതിയിലുള്ള സിം കാർഡുകൾ മൊബൈൽ ഇടേണ്ട ആവശ്യമില്ല. പകരം, ഏത് കമ്പനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെ യ്യുകയാണ് വേണ്ടത്.
ഇതിൽ സിം കാർഡിെൻറ സേവനവും ലഭ്യമാകും. ഒരേ സമയം, ഒന്നിലേറെ ഓപ്പറേറ്റർമാരുടെ സിം ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഒരു നമ്പറിൽ നിന്നു മ റ്റൊരു നമ്പറിലേക്ക് ഡിജിറ്റലായി മാറാനുമാകും. ഒരു ഉപഭോക്താവിന് വ്യക്തിപരമായ കണക്ഷനും ബിസിനസ് കണക്ഷനും ഉണ്ടെങ്കിൽ രണ്ടും ഒരേ മൊബൈലിൽ തന്നെ ഉപയോഗിക്കാം. ഇരു നമ്പറുകളിലേക്കും ഡിജിറ്റലായി മാറുകയും ചെയ്യാം. ഇ– സിം സാങ്കേതികവിദ്യ ഖത്തറിൽ ഇതിനകം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. സാധാരണ രീതിയിലുള്ള സിം കാർഡ് ഇനി വേണ്ട. ഒരു സിം ഉൗരി മറ്റൊരു സിം ഇടുന്ന പ്രശ്നവും ഒഴിവാക്കാം.
‘ഇൻറർനെറ്റ് ഓഫ് തിങ്സ്’ പോലെയുള്ള കാര്യങ്ങളിൽ ഇ സിമ്മിെൻറ ഉപയോഗം നിർണായകമാണ്. വാച്ചുകൾ, ശരീരത്തിൽ ധരിക്കാൻ കഴിയുന്ന മറ്റു വസ്തുക്കൾ എന്നിവ സിം കാർഡ് ഇല്ലാതെ തന്നെ മൊബൈൽ നെറ്റ്വർക്കുമായി കണക്റ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും ഇതുവഴി സാധിക്കും.
രാജ്യത്തിനും ജനങ്ങൾക്കും ഏറ്റവും മികച്ച സേവനയും സാങ്കേതികവിദ്യയും ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ഉരീദു സിഇഒ വലീദ് അൽ സയ്ദ് പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഇ സിം സാങ്കേതിക വിദ്യയും ഉപഭോക്താക്കൾക്കു ലഭ്യമാക്കാനാവും.
ലോകത്ത് ആദ്യമായി തന്നെ ഖത്തറിലെ ഉപഭോക്താക്കൾക്കാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ പ്രയോ ജനം ലഭിക്കുകയെന്ന് വോഡഫോൺ ഖത്തർ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ആൽഥാനി പറഞ്ഞു.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കാനാണു ശ്രമിക്കുന്നത്. ഇ സിം അവതരിപ്പി ക്കുന്നത് ഇതിെൻറ തുടർച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2018 9:06 AM GMT Updated On
date_range 2019-03-23T10:00:00+05:30മൊബൈലിൽ ഇനി കാർഡ് സിം വേണ്ട
text_fieldsNext Story